logo

Ethranaalu Kaathirunnu

logo
الكلمات
എത്രനാള് കാത്തിരുന്നു ഒന്നു കാണുവാന്‍

എത്രനാള് ഞാനിരുന്നു ഒന്നു മിണ്ടുവാന്‍(2)

എന്റെ മണവാട്ടി പെണ്ണാണ് നീ

എന്റെ മണവാട്ടി പെണ്ണാണ് നീ

എന്റെ വേഴാമ്പല്‍ കിളിയാണ് നീ

എന്റെ പൊന്നാമ്പല്‍ പൂവാണ് നീ

എത്രനാള് കാത്തിരുന്നു ഒന്നു കാണുവാന്‍

എത്രനാള് ഞാനിരുന്നു ഒന്നു മിണ്ടുവാന്‍

ഇഷ്ടമോതീടുവാന്‍ പെണ്ണെ മടിയെന്തിനാ

ഖല്‍ബ് തന്നീടുവാന്‍ നാണമിനിയെന്തിനാ

മഹറായ് ഞാന്‍ വന്നിടാം നീ എന്റെതാകുമോ

സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ

നാണം നീമാറ്റീടുമോ എന്റെപെണ്ണായ്

നീവന്നീടുമോ......

എന്റെ സ്നേഹത്തിന്‍ പൂങ്കാവിലായ്

മധുവൂറുംപൂവാകുമോ..

എത്രനാള് കാത്തിരുന്നു ഒന്നു കാണുവാന്‍

എത്രനാള് ഞാനിരുന്നു ഒന്നു മിണ്ടുവാന്‍

മുല്ലപ്പൂവായിരം ചൂടി നീ പോരണം

എന്റെ ഇണയായി നീ എന്നും ചെര്‍ന്നീടണം

ലങ്കും പൊന്നായി നീ എന്നും ലങ്കീടണം

കൊഞ്ചും കുയിലായി നീ എന്നും പാടീടണം

എന്നും എന്‍നിഴലാകണം എന്റെകരളായ് നീമാറണം

എന്റെ മുഹബത്തിന്‍ തേനാകണം എന്റെ ജീവനായ്

നീ മാറണം....

എത്രനാള് കാത്തിരുന്നു ഒന്നു കാണുവാന്‍

എത്രനാള് ഞാനിരുന്നു ഒന്നു മിണ്ടുവാന്‍(2)

എന്റെ മണവാട്ടി പെണ്ണാണ് നീ

എന്റെ മണവാട്ടി പെണ്ണാണ് നീ

എന്റെ വേഴാമ്പല്‍ കിളിയാണ് നീ

എന്റെ പൊന്നാമ്പല്‍ പൂവാണ് നീ

എത്രനാള് കാത്തിരുന്നു ഒന്നു കാണുവാന്‍

എത്രനാള് ഞാനിരുന്നു ഒന്നു മിണ്ടുവാന്‍

Ethranaalu Kaathirunnu لـ anas - الكلمات والمقاطع