huatong
huatong
avatar

Akashagopuram Kalikkalam

G. Venugopalhuatong
Pøøjå🦋Nåïr༺7️⃣🅱️༻huatong
الكلمات
التسجيلات
സംവിധാനം: സത്യൻ അന്തിക്കാട്

സംഗീത സംവിധാനം: ജോൺസൺ

വരികൾ: കൈതപ്രം

പാടിയത്: ജി വേണുഗോപാൽ

ആകാശഗോപുരം

പൊന്മണി മേടയായ്

അഭിലാഷ ഗീതകം സാഗരമായ്‌

ആകാശഗോപുരം

പൊന്മണി മേടയായ്

അഭിലാഷ ഗീതകം സാഗരമായ്‌

ഉദയരഥങ്ങൾ തേടി വീണ്ടും

മരതകരാഗ സീമയിൽ

സ്വർണപ്പറവ പാറി

നിറ മേഘച്ചോലയിൽ

വർണകൊടികളാടി

കതിരോലകൈകളിൽ

ആകാശഗോപുരം

പൊന്മണി മേടയായ്..

തീരങ്ങൾക്ക് ദൂരെ

വെൺമുകിലുകൾക്കരികിലായ്

അണയുംതോറും

ആർദ്രമാകുമൊരു താരകം..

തീരങ്ങൾക്ക് ദൂരെ

വെൺമുകിലുകൾക്കരികിലായ്

അണയുംതോറും

ആർദ്രമാകുമൊരു താരകം..

ഹിമജലകണം കൺകോണിലും

ശുഭസൗരഭം അകതാരിലും

മെല്ലേതൂവി

ലോലഭാവമാർന്ന നേരം

ആകാശഗോപുരം

പൊന്മണി മേടയായ്..

സ്വപ്നാരണ്യമാകെ

കളമെഴുതുമീ തെന്നലിൽ

നിഴലാടുന്ന

കപടകേളിയൊരു നാടകം..

സ്വപ്നാരണ്യമാകെ

കളമെഴുതുമീ തെന്നലിൽ

നിഴലാടുന്ന

കപടകേളിയൊരു നാടകം..

കൺമുകരുമീ പൂത്തളിരിനും

കരനുകരുമീ പൊൻ മണലിനും

അഭയംനൽകുമാർദ്രഭാവനാ ജാലം

ആകാശഗോപുരം

പൊന്മണി മേടയായ്

അഭിലാഷ ഗീതകം സാഗരമായ്‌

ഉദയരഥങ്ങൾ തേടി വീണ്ടും

മരതകരാഗ സീമയിൽ

സ്വർണപ്പറവ പാറി

നിറ മേഘച്ചോലയിൽ

വർണകൊടികളാടി

കതിരോലകൈകളിൽ

ആകാശഗോപുരം

പൊന്മണി മേടയായ്..

المزيد من G. Venugopal

عرض الجميعlogo

قد يعجبك