logo

Thonnal

logo
الكلمات
ഏറെ ഏറെ തോന്നല്

തോന്നി നാവിൻ തുമ്പില്

പല ഉറവ പൊടിയും നേരം

കര കവിയും മധുര ചാല്

അത് രുചിയിൽ കലരും ജോറ്

പിരിശം പരവശം

ചെറു ചെറികൾ അലിയും സ്വാദ്

കൊതി പഴകി മുന്തിരി ചാറ്

അത് കനവിൽ പടരും ചേല്

പലതും രസകരം

ഏറെ ഏറെ തോന്നല്

തോന്നി നാവിൻ തുമ്പില്

ഇറ്റിറ്റായ് ഉറ്റുന്നു

പതഞ്ഞ് തൂത്ത പോലെ

പണ്ടെന്നോ ചുണ്ടത്ത്

നുണഞ്ഞ് പോയ മാധുര്യം

എള്ളോളം പൂതി ഉള്ളിൽ

എന്നാളും തീരാതായി

വല്ലാതെ ഏതോ മോഹം

വീണ്ടും ഇന്നും നാവിൽ വന്നൂ

ഈ സ്ട്രോബറി വല്ലരി

ഇന്നാകെ കായ്ക്കുമ്പോൾ

ഞാൻ തേടുന്നുവോ എൻ ആശകൂടുന്നുവോ

മറന്നിടാത്ത കൊതികളാണോർമ്മകൾ

കിനിഞ്ഞിടുന്നു നെഞ്ചിൽ ആ സ്വാദുകൾ

തരാതെപോയതും പരാതിയായതും

മറന്നിടാത്ത കൊതികളാണോർമ്മകൾ

കിനിഞ്ഞിടുന്നു നെഞ്ചിലാ സ്വാദുകൾ

തരാതെപോയതും പരാതിയായതും

ഏറെ ഏറെ തോന്നല്

തോന്നി നാവിൻ തുമ്പില്

പല ഉറവ പൊടിയും നേരം

കര കവിയും മധുര ചാല്

അത് രുചിയിൽ കലരും ജോറ്

പിരിശം പരവശം

ചെറു ചെറികൾ അലിയും സ്വാദ്

കൊതി പഴകി മുന്തിരി ചാറ്

അത് കനവിൽ പടരും ചേല്

പലതും രസകരം