ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ
ജീവിതാനന്ദധാരാ
ഓ ഓ ഓ..
ജീവിതാനന്ദധാര എന്‍ രാഗമേ നല്‍കൂ നീ
സ്നേഹത്തിന്‍ കുളിര്‍മാരി
ഹേ മാനമേ നല്‍കൂ നീ
നയനങ്ങള്‍ തേടും നിന്‍ ദര്‍ശന വേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
ചിന്നും വെണ്‍ താരത്തിന്‍ ആനന്ദവേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
ചൊരിയും പുഷ്പ പരാഗത്താല്‍
ഈ ആശാവനം നിറയുന്നൂ
ചൊരിയും പുഷ്പ പരാഗത്താല്‍
ഓ ഓ ഓ..
ചൊരിയും പുഷ്പ പരാഗത്താല്‍
ഈ ആശാവനം നിറയുന്നൂ
നാനാസുഖസ്വപ്നത്തിന്‍
വസന്തം മനം കാണുന്നൂ
മധുകാലലീല നമ്മള്‍ക്കുള്ളില്‍
എങ്ങും മലര്‍ശരന്‍
ആടുന്ന വേളാ
ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര
ചിന്നും വെണ്‍ താരത്തിന്‍ ആനന്ദവേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
ആടും.. വേളാ