പുലർമഞ്ഞു മഞ്ജിമയിലൂടെ
മലർമഞ്ചലേറിയേ..റി
പൂത്തുലഞ്ഞൊരീ കന്നിവസന്തം തേടുവതെന്താണ്
അഴകിന്റെ വെണ്ണിലാക്കായൽ
തിര നീന്തി വന്നതാ..രോ
എന്റെ തേൻകിനാക്കടവിലടുക്കുവതാരാണാരാണ്
പേരില്ലാ രാജ്യത്തേ രാജകുമാരീ
അതിരില്ലാ രാജ്യത്തേ രാജകുമാരാ..
ആരോരും കാണാതെൻ അരികെ വരാമോ
അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ..