huatong
huatong
avatar

Muthumani Thooval Tharam

KJ yesudashuatong
nikalia1huatong
الكلمات
التسجيلات
മുത്തു മണി തൂവൽ തരാം

അല്ലി തളിരാട തരാം

മുത്തു മണി തൂവൽ തരാം

അല്ലി തളിരാട തരാം

നറു പൂവിതളിൽ മധുരം പകരാൻ

ചെറു പൂംകാറ്റായ് മെല്ലെ താരാട്ടാൻ

എൻ കനവിലൊതുങ്ങൂ

കണ്ണീർ കുരുവികളേ

മുത്തു മണി തൂവൽ തരാം

അല്ലി തളിരാട തരാം

കരളിൽ വിളങ്ങി നിൽപ്പൂ

ഒരു സൂര്യ കാരുണ്യം

സായാഹ്നമായ് ... താലോലമായ്

കരളിൽ വിളങ്ങി നിൽപ്പൂ

ഒരു സൂര്യ കാരുണ്യം

സായാഹ്നമായ് ... താലോലമായ്

ഈ സ്നേഹ സന്ധ്യയിൽ

ജീവന്റെ കൂട്ടിലെൻ

താരിളം കിളികളേ ചേക്കേറുമോ

മുത്തു മണി തൂവൽ തരാം

അല്ലി തളിരാട തരാം

കനിവാർന്ന രാത്രി വിണ്ണിൽ

അഴകിന്റെ പീലി നീർത്താൻ

ഊഞ്ഞാലിടാ….ൻ പൂ പാലയിൽ

കനിവാർന്ന രാത്രി വിണ്ണിൽ

അഴകിന്റെ പീലി നീർത്താൻ

ഊഞ്ഞാലിടാ…ൻ പൂ പാലയിൽ

തിങ്കൾ കൊതുമ്പിൽ പാലാഴി നീന്താം

പൊന്നിളം കിളികളേ കളിയാടിവാ

മുത്തു മണി തൂവൽ തരാം

അല്ലി തളിരാട തരാം

നറു പൂവിതളിൽ മധുരം പകരാൻ

ചെറു പൂംകാറ്റായ് മെല്ലെ താരാട്ടാൻ

എൻ കനവിലൊതുങ്ങൂ

കണ്ണീർ കുരുവികളേ

المزيد من KJ yesudas

عرض الجميعlogo

قد يعجبك