huatong
huatong
m-g-sreekumar-nilaave-maayumo-cover-image

Nilaave Maayumo

M. G. Sreekumarhuatong
saracanaleshuatong
الكلمات
التسجيلات
നിലാവേ മായുമോ

കിനാവും നോവുമായ്‌

ഇളം തേൻ തെന്നലായ്

തലോടും പാട്ടുമായ്‌

ഇതൾ മാഞ്ഞൊരോർമ്മയെല്ലാം ഒരു മഞ്ഞു

തുള്ളി പോലെ അറിയാതലിഞ്ഞു പോയ്‌

നിലാവേ മായുമോ

കിനാവും നോവുമായ്‌

മുറ്റം നിറയെ മിന്നിപ്പടരും

മുല്ലക്കൊടി പൂത്തകാലം

തുള്ളി തുടിച്ചും തമ്മിൽ

കൊതിച്ചും കൊഞ്ചി കളിയാടി നമ്മൾ

നിറം പകർന്നാടും നിനവുകളെല്ലാം

കതിരണിഞ്ഞൊരുങ്ങും മുൻപേ..ദൂരേ.. ദൂരേ..

പറയാതെയന്ന് നീ മാഞ്ഞു പോയില്ലേ

നിലാവേ മായുമോ

കിനാവും നോവുമായ്‌

നീലക്കുന്നിന്മേൽ പീലിക്കൂടിന്മേൽ

കുഞ്ഞുമഴ വീഴും നാളിൽ ആടി കൂത്താടും

മാരി കാറ്റായ് നീ എന്തിനിതിലെ പറന്നു

ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ

വീണ്ടും.. വെറും മണ്ണിൽ വെറുതെ

പൊഴിഞ്ഞൂ.. ദൂരേ.. ദൂരേ.. അതു

കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു

നിലാവേ മായുമോ

കിനാവും നോവുമായ്‌

ഇളം തേൻ തെന്നലായ് തലോടും പാട്ടുമായ്‌

ഇതൾ മാഞ്ഞൊരോർമ്മയെല്ലാം ഒരു മഞ്ഞു

തുള്ളി പോലെ അറിയാതലിഞ്ഞു പോയ്‌

المزيد من M. G. Sreekumar

عرض الجميعlogo

قد يعجبك