logo

Hridayavahini Ozhukunnu

logo
الكلمات
ഹൃദയവാഹിനീ...ഒഴുകുന്നു നീ

മധുരസ്നേഹ തരംഗിണിയായ്

ഹൃദയവാഹിനീ...ഒഴുകുന്നു നീ

മധുരസ്നേഹ തരംഗിണിയായ്

മധുരസ്നേഹതരംഗിണിയായ്

കാലമാമാകാശ ഗോപുരനിഴലിൽ

കാലമാമാകാശ ഗോപുരനിഴലിൽ

കല്പനതൻ കളകാഞ്ചികൾ ചിന്തി

കല്പനതൻ കളകാഞ്ചികൾ ചിന്തി

ഹൃദയവാഹിനീ ഒഴുകുന്നു നീ

മധുരസ്നേഹ തരംഗിണിയായ്

മധുരസ്നേഹ തരംഗിണിയായ്

അച്ഛനാം മേരുവിൽ നീയുൽഭവിച്ചു..

അമ്മയാം താഴ്വര തന്നിൽ വളർന്നു

അച്ഛനാം മേരുവിൽ നീയുൽഭവിച്ചു..

അമ്മയാം താഴ്വര തന്നിൽ വളർന്നു

അടുത്ത തലമുറ കടലായിരമ്പീ

ആവേശമാർന്നു നീ തുള്ളിത്തുളുമ്പി

മുന്നോട്ട്..മുന്നോട്ട്...

സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്

ഹൃദയവാഹിനീ ഒഴുകുന്നു നീ

മധുരസ്നേഹ തരംഗിണിയായ്

മധുരസ്നേഹ തരംഗിണിയായ്

ബന്ധനമെന്നത് തടവാണെങ്കിലും

ബന്ധുരമാണതിന്നോർമ്മകൾ പോലും

ബന്ധനമെന്നത് തടവാണെങ്കിലും

ബന്ധുരമാണതിന്നോർമ്മകൾ പോലും

നാളെയെ പുണരാൻ മുന്നോട്ടൊഴുകും

ഇന്നലെ പിന്നിൽ തേങ്ങിയൊതുങ്ങും

മുന്നോട്ട്..മുന്നോട്ട്...

സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്

ഹൃദയവാഹിനീ ഒഴുകുന്നു നീ

മധുരസ്നേഹ തരംഗിണിയായ്

മധുരസ്നേഹ തരംഗിണിയായ്

ഹൃദയവാഹിനീ ഒഴുകുന്നു നീ

ഒഴുകുന്നു നീ ഒഴുകുന്നു നീ ഒഴുകുന്നു നീ

Hridayavahini Ozhukunnu لـ M. S. Viswanathan - الكلمات والمقاطع