logo

Aaattinkarayorathe short

logo
الكلمات
പൂ മെടഞ്ഞ പുല്ലു പായില്‍

വന്നിരുന്നു മുടിയിലേ

മുല്ല മൊട്ടിലുമ്മ വെക്കും മാ..രന്‍...

ഏഴു തിരി വിളക്കിന്റെ

കണ്ണു പൊത്തിമനസ്സിന്റെ

ഏലസ്സിലെമുത്തു കക്കും കള്ളന്‍

മിന്നല്‍ മുകിലിന്റെ

പൊന്നിന്‍ വളയായ്

കണ്ണില്‍ മിന്നി തെന്നും

കന്നി നിലവായ്

ആമാട പണ്ടം ചാര്‍ത്തും അഴകാണേ

ആനന്ദ കുമ്മിയാടും കനവാലേ

അമ്മാനത്തുമ്പീ കൂടെ പോരൂ പോരൂ

ആറ്റിന്‍ കര..

ആറ്റിന്‍ കരയോരത്തെ

ചാറ്റല്‍ മഴചോദിച്ചു

കാറ്റേ കാറ്റേ വരുമോ

മാരിവില്ലു മേഞ്ഞൊരു

മണ്‍കുടിലിന്‍ജാലകം

മെല്ലെ മെല്ലെ തുറന്നു

കാണാതെ കാണാനെന്തു മോഹം

കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം

മിണ്ടാത്ത ചുണ്ടില്‍ നിന്റെ

പാട്ടിന്‍ ഈണം

ആറ്റിന്‍ കര...

ആറ്റിന്‍ കരയോരത്തെ

ചാറ്റല്‍ മഴചോദിച്ചു

കാറ്റേ കാറ്റേ വരുമോ