ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
അസര്‍മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
അസര്‍മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
സുന്ദരമാരന്‍ പുതുമണിമാരന്‍
അരങ്ങിന്‍ അരങ്ങായ മാരന്‍
ഓ... അരികില്‍ വരവായി ബീവീ
കാണാന്‍ വരവായി ബീവീ
ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
അസര്‍മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
തങ്ക കിനാവിന്റെ കളിവള്ളമേറി
കരളിന്‍റെ കരളായ പുതുമാരന്‍ വന്നാല്‍
തങ്കക്കിനാവിന്‍റെ കളിവള്ളമേറി
കരളിന്‍റെ കരളായ പുതുമാരന്‍ വന്നാല്‍
ആദ്യം നീയെന്തു ചെയ്യും മണിയറിയില്‍
അവനോടെന്തു നീ കാതില്‍ കൊഞ്ചിച്ചൊല്ലും
അവനോടെന്തു നീ കാതില്‍ കൊഞ്ചിച്ചൊല്ലും
മറ്റാരും കാണാതെ മറ്റാരും കേള്‍ക്കാതെ
ഖല്‍ബായ ഖല്‍ബിനു
നീയിന്നെന്തു നല്‍കും ബീവി
പറയാനെന്തിനു നാണം മൈക്കണ്ണിയാളേ
ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
അസര്‍മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ