logo

Aattirambile kombile (Short Ver.)

logo
الكلمات
ആറ്റിറമ്പിലെ കൊമ്പിലെ

തത്തമ്മേ കളി തത്തമ്മേ

ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി

വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി

കാട്ടുകുന്നിലെ തെങ്ങിലെ

തേൻകരിക്കിലെ തുള്ളിപോൽ

തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടി

കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരി

നെഞ്ചിലൊരു കുഞ്ഞിളം

തുമ്പി എന്തോ തുള്ളുന്നൂ

ചെല്ല ചെറു ചിങ്കിരിപൂവായ്

താളം തുള്ളുന്നു

ആറ്റിറമ്പിലെ കൊമ്പിലെ

തത്തമ്മേ കളി തത്തമ്മേ

ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലി

വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരി