A) ഞാൻ കാണുംന്നേരം തൊട്ടേ നീയെൻ പെണ്ണു്
കണ്ണാലേ കണ്ണാലുള്ളം കവരും പെണ്ണു്
B) കാന്താരിപ്പൂവായി ആദ്യം തോന്നും പെണ്ണു്
അറിയാതെ അറിയാതെന്റെ സഖിയാം പെണ്ണു്
A) മഴവില്ലിൻ ചേലിൽ സ്നേഹം നെയ്യും..
തൂവൽ കൂടുണ്ടേ...
അതിൽ എന്നും എന്നും കൂടെ കൂടാൻ
ഓമൽപ്പെണ്ണുണ്ടേ..
B) അവളില്ലെങ്കിൽ ഞാനില്ലീ മണ്ണിൽ
എല്ലാം എൻ പെണ്ണു്... ഹോ
A) വെണ്ണിലാ തിങ്കളിൻ താലിയോടേ..
എന്നിലെൻ പാതിയായി ചേർന്ന പെണ്ണു്
B) മഞ്ഞുനീർ തുള്ളിയായി എന്റെയുള്ളിൽ
പിന്നെയും പിന്നെയും പെയ്ത പെണ്ണു്
A) ഞാൻ കാണുംന്നേരം തൊട്ടേ നീയെൻ പെണ്ണു്
കണ്ണാലേ കണ്ണാലുള്ളം കവരും പെണ്ണു്