huatong
huatong
الكلمات
التسجيلات
ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ

മുറ്റത്തെത്തും തെറ്റിപ്പൂവിൽ ഒളിച്ചിരുന്നേ

മിണ്ടിപ്പറഞ്ഞേ എന്തോ മെല്ലെ പറഞ്ഞേ

ചുറ്റിപ്പായും വണ്ടോടൊപ്പം മൂളി പറന്നേ

മഞ്ഞു പൊഴിഞ്ഞേ എൻ മനം നിറഞ്ഞേ

നെയ്തലാമ്പലായ് ഓർമ്മകൾ

ഒന്നിച്ചിരുന്നേ അന്നേ ഒന്നിച്ചിരുന്നേ

തെന്നൽ എന്നെൽ ഊഞ്ഞാലിന്മേൽ ഒന്നിച്ചിരുന്നേ

വെള്ളോട്ടു വിളക്കിൻ നാളം പോലെ

വെള്ളാരം കുന്നിലെ കാറ്റുണ്ടോ

മഞ്ചാടിക്കാട്ടിലെ താന്തോന്നി പുള്ളിന്

വേളിക്ക് ചാർത്താൻ പവനുണ്ടോ

പൊട്ടി പൊട്ടി ചിരിക്കണ കുട്ടി കുഞ്ഞിക്കുറുമ്പിക്ക്

കുറുമൊഴി പൂവിൻ കുടയുണ്ടോ

പെയ്തു തോർന്ന മഴയിൽ അന്നും

ഒളിച്ചിരുന്നേ... ഒളിച്ചിരുന്നേ

ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ

മുറ്റത്തെത്തും തെറ്റിപ്പൂവിൽ ഒളിച്ചിരുന്നേ

വല്ലോരും കൊയ്യണ കാണാ കരിമ്പിൽ

കണ്ണാടി നോക്കണ കുയിലമ്മേ

പുന്നെല്ലു മണക്കും പാടം പോലെ

പൂക്കാലം നോറ്റത് നീയല്ലേ

ഉച്ചക്കെന്റെ പച്ചക്കല്ല് വിളക്കിച്ച കമ്മലിട്ട്

കുരുക്കുത്തിമുല്ലേ കൂടേറാം

പാതി മാഞ്ഞ വെയിലിൽ അന്നും

ഒളിച്ചിരുന്നേ... ഒളിച്ചിരുന്നേ

ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ

മുറ്റത്തെത്തും തെറ്റിപ്പൂവിൽ ഒളിച്ചിരുന്നേ

മഞ്ഞു പൊഴിഞ്ഞേ എൻ മനം നിറഞ്ഞേ

നെയ്തലാമ്പലായ് ഓർമ്മകൾ

ഒന്നിച്ചിരുന്നേ അന്നേ ഒന്നിച്ചിരുന്നേ

തെന്നൽ എന്നെൽ ഊഞ്ഞാലിന്മേൽ ഒളിച്ചിരുന്നേ

ആ... ആ

المزيد من Rajalakshmi/M. Jayachandran

عرض الجميعlogo

قد يعجبك