hmmmmm ....ആ.....
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു..
താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
തൂവൽ വിരിച്ചു നിന്നൂ...
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു
താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
തൂവൽ വിരിച്ചു നിന്നൂ...
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
ചാമരം വീശി നിൽപ്പൂ...
നാഥാ നീവരും കാലൊച്ച കേൾക്കുവാൻ..
ഈയിളം കാറ്റിന്റെ ഈറനണിയുമ്പോൾ
എന്തേ മനം തുടിയ്‌ക്കാൻ
ഈയിളം കാറ്റിന്റെ ഈറനണിയുമ്പോൾ
എന്തേ മനം തുടിയ്‌ക്കാൻ
കാണാതെ വന്നിപ്പോൾ ചാരത്തണയുകിൽ
ഞാനെന്തു പറയാൻ..
എന്തു പറഞ്ഞടുക്കാൻ
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു
താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
തൂവൽ വിരിച്ചു നിന്നൂ...
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ