തരണം പിതാവോരെ ഉങ്കളോഴികയില്‍
താനത്തിലാരും എനിക്കില്ലല്ലോ
ഭരണത്താലേറ്റം നീയേയ്മത്തുണ്ടെന്നാലും
ബാവയെനിക്ക് സുഖമില്ലല്ലോ
കരുണക്കടലാരെ ലങ്കുമീ പൂമുഖം
കാണുമ്പോളൊന്നും ഖുശിയില്ലല്ലോ
തിരുണമെന്നാളോളം പോറ്റി വളര്‍ത്തീയ
നേശപ്പൂ മോനേ മുഷിപ്പായല്ലോ
മണ്ണില്‍ ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്ത്
മന്നവനാണേ വിടുവോനല്ലൈ
എന്നും ഇത് പോലെ ഏറിയ സങ്കടം
എണ്ണിപ്പറഞ്ഞു കരയുന്നോരായ്
കണ്ണം വരാതെ വ്യസനിത്തൊരുതിരു
കണ്ണീരാല്‍ തന്‍ കുട മുങ്ങുന്നോരാ
ഇന്നുമാ കാഴ്ചകള്‍ കണ്ടുനില്ക്കുന്നവന്‍
ഒക്കെ അലമുറ കൊള്ളുന്നോരായ്.....
ആനതിലെന്നും വലിയാര്‍ സാമാധാനം
ആടവരാതില്‍ കരം പിടിത്തായ്
തേനൈ നീറന്ത് പൂന്തേനൈ അരുന്ത് പോല്‍
സൃഷ്ടി മുഖം പൊത്തി ചോദിത്തോരായ്
മോനേ നീ ആരുടെ ദീനിലാംനീപെണ്ടും
മുത്ത് നബിന്റെ മതത്തിലാണോ
ജ്ഞാനമാമില്മത് നിന്ന് പഠിത്തോനീ
നാഥരില്‍ ഇപ്പോള്‍നഹ്മണ്ട്ത്താ
ഉറ്റ സുവാല്‍ രണ്ടിലുത്തരം കേട്ടുടന്‍
ഓതി വലിയാറല്‍ഹംദുലില്ല
ചുറ്റിപ്പിടിത്തോരെ പൊട്ടിക്കരഞ്ഞവര്‍
ചൊല്ലിടുന്നെന്‍റെയബുവാണോരേ
തരണം പിതാവോരെ ഉങ്കളോഴികയില്‍
താനത്തിലാരും എനിക്കില്ലല്ലോ
ഭരണത്താലേറ്റം നീയേയ്മാത്തുണ്ടെന്നാലും
ബാവയെനിക്ക് സുഖമില്ലല്ലോ