M: മഞ്ചാ... ടി പൂവോ ... നീ
കണ്ണാ... ടി ചേലോ.. നീ
ഉള്ളിൽ സൂചിമുള്ളാലെ
മുള്ളിൻ കോർത്ത കണ്ണാലെ
നിന്നിൽ കണ്ണുവച്ചേ ഞാനിന്നലെ
നിന്നെ കണ്ടനേരത്ത് ഉള്ളിൽ മേഘമൽഹാറ്
മോഹക്കായലാകെ നീലാമ്പല്
വിഥുമുഖിയേ മധുമതിയേ.. ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും.. ചിരനിമിയോ ദൂരത്ത്
F: വാനവില്ലിനേഴു വർണ്ണമെന്നത്
നീവരുമ്പോഴൊന്നുകൂടിയിന്നത്
കഞ്ചബാണമഞ്ചും നിന്റെ മുന്നില്
പുഞ്ചിരിച്ച് നിൽക്കും തമ്മിൽ തമ്മില്
M: കണ്ടേ ഞാൻ ഈ കണ്ണിൻ മറുക്.....
കണ്ണേ നീ എന്നുള്ളിൽ കുറുക്....
താരങ്ങൾ മിനുങ്ങും കവിള്...
മോഹത്താൽ ചിരിക്കുമിവള്........
വിഥുമുഖിയേ... മധുമതിയേ...
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും ചിരനിമിയോ ദൂരത്ത്
F: മഞ്ചാ...ടി പൂവോ നീ
കണ്ണാ...ടി ചില്ലോ നീ
ഉള്ളിൽ സൂചിമുള്ളാലെ
മുള്ളിൻ കോർത്ത കണ്ണാലെ
നിന്നിൽ കണ്ണുവച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത് ഉള്ളിൽ മേഘമൽഹാറ്
മോഹക്കായലാകെ നീലാമ്പല്
M: വിഥുമുഖിയേ... മധുമതിയേ...
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും ചിരനിമിയോ ദൂരത്ത്.