huatong
huatong
avatar

Kuthanthram

Sushin shyam/Vedanhuatong
nonetonighthuatong
الكلمات
التسجيلات
വിയർപ്പ് തുന്നിയിട്ട കുപ്പായം

അതിൽ, നിറങ്ങൾ മങ്ങുകില്ല കട്ടായം

കിനാവ് കൊണ്ടുകെട്ടും കൊട്ടാരം

അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും

ചെറിയ ഭൂമിയല്ലേ വിധിച്ചത് നമക്ക്

ഉച്ചിക്കിറുക്കിൽ നീ ഉയരത്തിൽ പറക്ക്

ചേറിൽ പൂത്താലും താമര കണക്ക്

ചോറ് പോരെ മണ്ണിൽ ജീവിക്കാൻ നമക്ക്

കഥന കഥയൊന്നും അറിയാത്ത കൂട്ടം

കുരങ്ങു കരങ്ങളിലൊ പൂന്തോട്ടം

വയറു നിറക്കാനല്ലേ നെട്ടോട്ടം

വലയിൽ ഒതുങ്ങാത്ത പരലിൻ കൂട്ടം

കുരുവി കൂട്ടുമ്പോലെ കൂട്ടിയല്ലോ മുക്കാൽ തുട്ട്

കുതിര പോലെ പാഞ്ഞു വേണ്ടതെല്ലാം പുല്ലുകെട്ട്

കയറു വിട്ട കാള ജീവിതമോ ജെല്ലിക്കട്ട്

കണ്ണുമൂടികെട്ടി ഉണ്ടാക്കുന്ന ഇരുട്ട്

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

ല ല ല ലാ ലാ

ല ലാ ലാ

ല ല ല ലാ ലാ

ല ല ലാ

ല ല ലാ ല ലാ

ലല്ല ല്ലാ

ല ല ലാ ല ലാ ല ലാ

ലല്ല ല്ലാ

ഉച്ചിവെയിലത്തു മാട് പോലെ ഉഴച്ചിട്ട്

അന്തി മയങ്ങുമ്പോൾ ആടി കള്ള് കുടിച്ചിട്ട്

പിച്ച വച്ചതെല്ലാം പെരിയാറിൻ മടിതട്ട്

കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്

ആരുകാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്

കണ്ണുനീര് പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്

തുച്ഛജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട്

ഒടുക്കം മരിക്കുമ്പോൾ ആറടി മണ്ണ് സ്വത്ത്

പിടിച്ചതെല്ലാം പുലിവാല് ഡാ

കാണ്ടാമൃഗത്തിന്റെ തോല് ഡാ

അഴുക്കിൽ പിറന്നവരാണെടാ

അഴിമുഖങ്ങൾ നീന്തുന്ന ആളെടാ

പകല് പറന്നങ്ങു പോയെടാ

ഇരവ് നമുക്കുള്ളതാണെടാ

പദവി പണം ഒന്നും വേണ്ടടാ ഇത്

ഉരുക്കു ഗുണമുള്ള തോള് ഡാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ

കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ

ല ല ല ലാ ലാ

ല ല ല ലാ ലാ

ല ല ല ലാ ലാ

ലാ ല ലാ ല

പെരിയാറിൻ അരുമകളല്ലേ

കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ

അടയാളങ്ങൾ ഉടഞ്ഞവരല്ലേ

ശ്വസിച്ചതെല്ലാം പുകപടലമല്ലേ

പെരിയാറിൻ അരുമകളല്ലേ

കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ

അടയാളങ്ങൾ ഉടഞ്ഞവരല്ലേ

ശ്വസിച്ചതെല്ലാം പുകപടലമല്ലേ

ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ

കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ

കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ

കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ

കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ

കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ

കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

പെരിയാറിൻ അരുമകളല്ലേ

കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ

അടയാളങ്ങൾ ഉടഞ്ഞവരല്ലേ

ശ്വസിച്ചതെല്ലാം പുകപടലമല്ലേ

المزيد من Sushin shyam/Vedan

عرض الجميعlogo

قد يعجبك

Kuthanthram لـ Sushin shyam/Vedan - الكلمات والمقاطع