ഓ….
ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം, പുതുമഴ പോലെ
നീയെൻ മാറിൽ, ചായും നേരം
ഒരു കാറ്റായി മനമേ നീ
എതിരേൽക്കാമോമലേ
തേടും സ്വപ്നം പൂക്കും നേരം
കണ്മണീ
നിൻ ചൊല്ലാമോഹം ചാരെ
ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം, പുതുമഴ പോലെ
നീയെൻ മാറിൽ, ചായും നേരം
ഓരോ, നാളും നീയെൻ
അരികെയെന്നും, അണയുമോ
ഈറൻ ചുണ്ടിൽ, മെല്ലെ
തഴുകാം, പതിയെ
എൻ സ്നേഹരാഗമേ നീ
ഒരു നേർത്ത തെന്നൽ പോലെ
ആരാരും കാണാതെ
കനവിന്നരികെ
ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം, പുതുമഴ പോലെ
നീയെൻ മാറിൽ, ചായും നേരം
ആരോ കാതിൽ ചൊല്ലീ
നീയെനിക്കായി കാത്തിരുന്നൂ
മധുവൂറും പ്രണയം മെല്ലെ
നുകരാം, ഇനിയും
ഒരു നിലാപെയ്ത രാവിൽ
കുളിർമഞ്ഞു തുള്ളി പോലെ
ആരാരും കാണാതെ
നിന്നിലലിയാം
ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം, പുതുമഴ പോലെ
നീയെൻ മാറിൽ, ചായും നേരം
ഒരു കാറ്റായി മനമേ നീ
എതിരേൽക്കാമോമലേ
തേടും സ്വപ്നം പൂക്കും നേരം
കണ്മണീ
നിൻ ചൊല്ലാമോഹം ചാരെ
ഈ നിനവറിയാതെ
ഈ കനവറിയാതെ
അനുരാഗം, പുതുമഴ പോലെ
നീയെൻ മാറിൽ, ചായും നേരം
follow me...