ദൂരെ ദൂരെ ദൂരെയുണ്ട് സ്വാമിയുള്ള മാമല
സങ്കട കുരുക്കഴിച്ചു ശാന്തിയേകും ആ മല
പമ്പയിൽ കുളിച്ചു പാപമാറ്റിടുന്ന ഭക്തരെ
വളക്കുമാ കടംകഥക്കു ഒരുതരം തരും മല
വിസ്വദിക്കുകൾക്കു നാഥനായ ദിവ്യ രൂപനെ
വിഷ്ണു ശങ്കരേശ പുത്രനായൊരെൻറെ അയ്യനെ
വൻപുലിപ്പുറത്തിരുന്നു പന്തളത്തു അണഞ്ഞപോലെ
എന്റെ ചിന്തകൾക്ക് മേൽ ഉദിക്കണേ ജ്വലിക്കണേ
നാനാ ദേശങ്ങൾ താണ്ടുന്ന മർത്യാ സാഗരം
താനേ നെഞ്ചാകെ ആഴ്ന്നു നിന്റെ പൂമുഖം
ഓരോ കാൽച്ചോടും ആരാധ്യ വന്ദനം
ശ്വാസം പോലും നിൻ കാരുണ്യ നാമമായ
ഒടുവിൽ നാം ഒന്നായ സേവിതം ചേരുമ്പോൾ
നീയോ ഞാനാകുമാ സത്യം തന്നെ മോക്ഷം
ദൂരെ ദൂരെ ദൂരെയുണ്ട് സ്വാമിയുള്ള മാമല
സങ്കട കുരുക്കഴിച്ചു ശാന്തിയേകും ആ മല
പമ്പയിൽ കുളിച്ചു പാപമാറ്റിടുന്ന ഭക്തരെ
വളക്കുമാ കടംകഥക്കു ഒരുതരം തരും മല...