logo

Ottaykku Paadunna

logo
الكلمات
ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ നിന്റെ ..

പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ ..

എന്തിത്ര സങ്കടം ചൊല്ലാമോ ..

തേനൂറും കനിയേറെ കൊത്തിയിട്ടും ചുണ്ടിൽ ..

മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ ..

മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ

ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ നിന്റെ ..

പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ ..

എന്തിത്ര സങ്കടം ചൊല്ലാമോ ..

തുള്ളിക്കൊരു കുടം കണക്കെ

മാരി പെയ്യുമ്പം ..

ഉമ്മറ തിണ്ണേലിരുന്നു കണ്ടതല്ലേ ..

ആരാരും കാണാത്തൊരു പൊൻ കിനാവ്‌..

തുള്ളിക്കൊരു കുടം കണക്കെ

മാരി പെയ്യുമ്പം ..

ഉമ്മറ തിണ്ണേലിരുന്നു കണ്ടതല്ലേ ..

ആരാരും കാണാത്തൊരു പൊൻ കിനാവ്‌ അന്ന്

നിന്‍റെ കണ്ണില്‌ പൂത്തു

മിന്നിയ നല്ല നാള്‌

ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ നിന്റെ ..

പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ ..

എന്തിത്ര സങ്കടം ചൊല്ലാമോ ..

അക്കരയ്ക്കു പോയ തോണി ഇക്കരെയെത്തുമ്പം

കരിമുകിൽ മാനം.. തെളിയുകില്ലേ

ഉറങ്ങാത്ത രാവിതിന്നു മായുകില്ലേ..

അക്കരയ്ക്കു പോയ തോണി ഇക്കരെയെത്തുമ്പം

കരിമുകിൽ മാനം.. തെളിയുകില്ലേ

ഉറങ്ങാത്ത രാവിതിന്നു മായുകില്ലേ നിന്‍റെ

കണ്ണുനീരിൻ കഥയിതിന്നു തീരുകില്ലേ

ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ നിന്റെ ..

പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ ..

എന്തിത്ര സങ്കടം ചൊല്ലാമോ ..

തേനൂറും കനിയേറെ കൊത്തിയിട്ടും ചുണ്ടിൽ ..

മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ ..

മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ

മധുരിക്കും പാട്ടൊട്ടും ബാക്കിയില്ലേ

Ottaykku Paadunna لـ Vaikom Vijayalakshmi - الكلمات والمقاطع