menu-iconlogo
logo

En Kanninte

logo
লিরিক্স
എന്‍ കണ്ണിന്റെ കടവിലടുത്താല്‍

കാണുന്ന കൊട്ടാരത്തില്

പ്രാണന്റെ നാടുഭരിക്കണ സുല്‍ത്താനുണ്ട്

പാടിയാടി നാടുവാഴണ സുല്‍ത്താനുണ്ട്

ഒരു സുല്‍ത്താനുണ്ട്

എന്‍ കരളിന്റെ കതകുതുറന്നാല്‍

കാണുന്ന പൂങ്കാവിങ്കല്

മാണിക്ക മണിയറതന്നില് റാണിയുണ്ട്

നാണമോടെ വീണമീട്ടണ റാണിയുണ്ട്

മധുവാണിയുണ്ടു്

മലര്‍ത്തിങ്കള്‍ വിരിയുന്ന മധുമയരാവില്‍ ‍

മാമ്പൂപൊഴിയുന്ന മകരനിലാവില്‍

മലര്‍ത്തിങ്കള്‍ വിരിയുന്ന മധുമയരാവില്‍ ‍

മാമ്പൂപൊഴിയുന്ന മകരനിലാവില്‍

ഞാനെന്റെ സുല്‍ത്താനൊരു മാലനല്‍കീടും

പൂമാല നല്‍കീടും

കണ്ണിന്റെ കടവിലടുത്താല്‍

കാണുന്ന കൊട്ടാരത്തില്

പ്രാണന്റെ നാടുഭരിക്കണ സുല്‍ത്താനുണ്ട്

പാടിയാടി നാടുവാഴണ സുല്‍ത്താനുണ്ട്

ഒരു സുല്‍ത്താനുണ്ട്

മടുമണം ചൊരിയുന്ന മധുരക്കിനാവില്‍ ‍

മായക്കുതിരകള്‍ വലിക്കുന്നതേരില്‍

മടുമണം ചൊരിയുന്ന മധുരക്കിനാവില്‍ ‍

മായക്കുതിരകള്‍ വലിക്കുന്നതേരില്‍

അന്നേരം റാണിയെ ഞാന്‍ കൊണ്ടുപോയീടും

ദൂരെ കൊണ്ടുപോയീടും

കണ്ണിന്റെ കടവിലടുത്താല്‍

കാണുന്ന കൊട്ടാരത്തില്

പ്രാണന്റെ നാടുഭരിക്കണ സുല്‍ത്താനുണ്ട്

പാടിയാടി നാടുവാഴണ സുല്‍ത്താനുണ്ട്

ഒരു സുല്‍ത്താനുണ്ട്

സുല്‍ത്താനും റാണിയുമായി

സൌന്ദര്യ സാമ്രാജ്യത്തില്

പൊ‌ന്‍‌താരപ്പൂക്കള്‍ തേടി പറന്നുപോകും

എന്നും പറന്നുപോകും എന്നും പറന്നു പോകും

എന്നും പറന്നുപോകും എന്നും പറന്നു പോകും

എന്നും പറന്നുപോകും....

A. M. Rajah/P. Leela-এর En Kanninte - লিরিক্স এবং কভার