menu-iconlogo
huatong
huatong
jasminemusthafa-neyyappam-thinnanjitto-cover-image

Neyyappam Thinnanjitto

Jasmine/Musthafahuatong
লিরিক্স
রেকর্ডিং
നെയ്യപ്പം തിന്നാഞ്ഞിട്ടോ

നെയ്യലുവപൊതി വാങ്ങാഞ്ഞിട്ടോ

മാണിക്യകല്ലേ നിന്റെ കണ്ണും

മുഖവും വാടി

റബ്ബാണെന്റെ പൊന്നുംകട്ടെ

കയ്യില് പണമില്ല

എന്നെ കൊണ്ടൊരു വകയില്ല..

എന്നെ കൊണ്ടൊരു വകയില്ല...

നെയ്യപ്പം..

നെയ്യപ്പം തിന്നാഞ്ഞിട്ടോ

നെയ്യലുവാ പൊതി വാങ്ങാഞ്ഞിട്ടോ

മാണിക്യകല്ലേ നിന്റെ കണ്ണും

മുഖവും വാടി

കൊമ്മല് വാക്ക് പറഞ്ഞിട്ടെന്റെ

മുന്നില് നിങ്ങള് നിൽക്കണ്ട

കൊല്ലം മൂന്നായ് കേട്ടിട്ടെന്റെ

പൂതിക്കൊരു പൊതി കൊണ്ടോന്നോ

ചക്കേം മാങേയും ചക്കരമറ്റം

നേർച്ചക്കോളത് മിട്ടായി

കണ്ടാലും ഇവനൊത്തിരി വാങ്ങി

കൊണ്ടു വരാത്തൊരു കെട്ടിയോനും

എന്തെ നിങ്ങള് മിണ്ടാത്തത്

എന്താ ഞാൻ പെണ്ണല്ലെന്നോ..

നാലു പുരക്കാർ ഇക്കഥ കേട്ടാൽ

നാണക്കേടല്ലേ പൊന്നെ നാണക്കേടല്ലേ..

നെയ്യപ്പം..

നെയ്യപ്പം തിന്നാഞ്ഞിട്ടോ

നെയ്യലുവപൊതി വാങ്ങാഞ്ഞിട്ടോ

മാണിക്യകല്ലേ നിന്റെ കണ്ണും

മുഖവും വാടി..

കാണുന്നതെല്ലാം വാങ്ങി തന്നാൽ

അന്തി ഉറങ്ങാൻ സുഖമാണ്

അല്ലാഞ്ഞാലൊരു സിംഹം പോലെ

എന്റെ നേർക്കൊരു ചാട്ടാണ്

കാണുന്നതെല്ലാം വാങ്ങി തന്നാൽ

അന്തി ഉറങ്ങാൻ സുഖമാണ്

അല്ലാഞ്ഞാലൊരു സിംഹം പോലെ

എന്റെ നേർക്കൊരു ചാട്ടാണ്

എന്തെ നീ മിണ്ടാത്തത്

എന്താ ഞാൻ ആണല്ലെന്നോ..

നാലു പുരക്കാർ ഇക്കഥ കേട്ടാൽ

നാണക്കേടല്ലേ പൊന്നെ നാണക്കേടല്ലേ...

നെയ്യപ്പം..

നെയ്യപ്പം തിന്നാഞ്ഞിട്ടോ

നെയ്യലുവപൊതി വാങ്ങാഞ്ഞിട്ടോ

മാണിക്യകല്ലേ നിന്റെ

കണ്ണും മുഖവും വാടി

വായിലെ നാക്ക് അടക്കിക്കോ

ഞാൻ ആളു പിശകാ ബിയ്യാത്തു .

അല്ല നിങ്ങള് അടിമുടി തുള്ളിയാൽ

പേടികൂലി ബിയ്യാത്തു ..

പൊന്നെ ഞാൻ കാര്യം ചൊല്ലി

മരത്തിൽ തൂങ്ങി മരിച്ചേക്കും..

പൊന്നെ നിങ്ങള് മയ്യത്തായാൽ

നമ്മക്കാരാ ലോകത്ത്..

മരിക്കൂല ബിയ്യാത്തുട്ടി

പുന്നാര തങ്കകട്ടി

നേരം പോയി പായ

വിരിച്ചിട്ടുറങ്ങാമല്ലോ

നമ്മൾക്കുറങ്ങാമല്ലോ..

നെയ്യപ്പം..

നെയ്യപ്പം തിന്നാഞ്ഞിട്ടോ

നെയ്യലുവപൊതി വാങ്ങാഞ്ഞിട്ടോ

മാണിക്യകല്ലേ നിന്റെ

കണ്ണും മുഖവും വാടി

റബ്ബാണെന്റെ പൊന്നും കട്ടെ

കയ്യില് പണമില്ല..

എന്നെ കൊണ്ടൊരു വകയില്ല

എന്നെ കൊണ്ടൊരു വകയില്ല...

നെയ്യപ്പം തിന്നാഞ്ഞിട്ടോ

നെയ്യലുവ പൊതി വാങ്ങാഞ്ഞിട്ടോ

മാണിക്യകല്ലേ നിന്റെ

കണ്ണും മുഖവും വാടി..

Jasmine/Musthafa থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে