അറിയാത്തോരിടയന്റെ വേണു ഗാനം
അകലെ നിന്നെത്തുന്ന വേണു ഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം അകന്നു പോകെ..
ഹരിനീല കംബള ചുരുൾ നിവർത്തി
വരവേൽക്കും സ്വപ്‌നങ്ങൾ നിങ്ങളാരോ ?
വരവേൽക്കും സ്വപ്‌നങ്ങൾ നിങ്ങളാരോ ?
ശരബിന്ദു മലർദീപ നാളം നീട്ടി
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി
ഇനിയും പകൽ കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നിൽക്കും
ഇനിയും നമ്മൾ നടന്നു പോകും
വഴിയിൽ വസന്ത മലർ കിളികൾ..
കുരവയും പാട്ടുമായി കൂടെയെത്തും
ചിറകാർന്ന സ്വപ്‌നങ്ങൾ നിങ്ങളാരോ
ചിറകാർന്ന സ്വപ്‌നങ്ങൾ നിങ്ങളാരോ?