menu-iconlogo
huatong
huatong
লিরিক্স
রেকর্ডিং
പീലിയേഴും വീശി വാ

സ്വരരാഗമാം മയൂരമേ

പീലിയേഴും വീശി വാ

സ്വരരാഗമാം മയൂരമേ

ആയിരം വര വര്‍ണ്ണങ്ങള്‍

ആയിരം വര വര്‍ണ്ണങ്ങള്‍

ആടുമീ ഋതു സന്ധ്യയില്‍

പീലിയേഴും വീശി വാ

സ്വരരാഗമാം മയൂരമേ

ഈ ഗാനത്തിന്റെ short track

എന്റെ പ്രൊഫൈലിൽ ലഭ്യമാണ്

മാധവം മദനോത്സവം

വാഴുമീ വന വീഥിയില്‍

മാധവം മദനോത്സവം

വാഴുമീ വന വീഥിയില്‍

പാടൂ നീ രതി ജതിയുടെ താളങ്ങളില്‍

തേടൂ നീ ആകാശഗംഗകള്‍

പാടൂ നീ രതി ജതിയുടെ താളങ്ങളില്‍

തേടൂ നീ ആകാശഗംഗകള്‍

പീലിയേഴും വീശി വാ

സ്വരരാഗമാം മയൂരമേ

ആയിരം വര വര്‍ണ്ണങ്ങള്‍

ആയിരം വര വര്‍ണ്ണങ്ങള്‍

ആടുമീ ഋതു സന്ധ്യയില്‍

പീലിയേഴും വീശി വാ

സ്വരരാഗമാം മയൂരമേ

കാലികം ക്ഷണ ഭംഗുരം

ജീവിതം മരുഭൂജലം

കാലികം ക്ഷണ ഭംഗുരം

ജീവിതം മരുഭൂജലം

കേറുന്നൂ ദിന നിശകളിലാശാശതം

പാറുന്നൂ മായാ മയൂരികള്‍

കേറുന്നൂ ദിന നിശകളിലാശാശതം

പാറുന്നൂ മായാ മയൂരികള്‍

പീലിയേഴും വീശി വാ...

സ്വര രാഗമാം മയൂരമേ...

നീര്‍ക്കടമ്പിന്‍ പൂക്കളാല്‍

അഭിരാമമാം വസന്തമേ

ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍

ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍

ഭൂമിയില്‍ പരതുന്നുവോ

പീലിയേഴും വീശി വാ..

സ്വരരാഗമാം മയൂരമേ..

K. J. Yesudas/K. S. Chithra থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে