menu-iconlogo
logo

Mele Mele Maanam

logo
লিরিক্স
മേലെ മേലെ മാനം മാനം നീളെ

മഞ്ഞിൻ കൂടാരം

അതിലാരോ ആരാരോ

നിറ ദീപം ചാർത്തുന്നു

മേലെ മേലെ മാനം മാനം നീളെ

മഞ്ഞിൻ കൂടാരം

അതിലാരോ ആരാരോ

നിറ ദീപം ചാർത്തുന്നു

വേനൽക്കിനാവിന്റെ ചെപ്പിൽ

വീണു മയങ്ങുമെൻ മുത്തേ

നിന്നെത്തഴുകി തലോടാൻ

നിർവൃതിയോടെ പുണരാൻ

ജന്മാന്തരത്തിൻ പുണ്യം പോലെ

ഏതോ ബന്ധം പോലെ

നെഞ്ചിൽ കനക്കുന്നു മോഹം

മേലെ മേലെ മാനം മാനം നീളെ

മഞ്ഞിൻ കൂടാരം

അതിലാരോ ആരാരോ

നിറ ദീപം ചാർത്തുന്നു

മാടി വിളിയ്ക്കുന്നു ദൂരെ

മായാത്ത സ്നേഹത്തിൻ തീരം

ആരും കൊതിയ്ക്കുന്ന തീരം

ആനന്ദപ്പാൽക്കടലോരം

കാണാതെ കാണും സ്വപ്നം കാണാൻ

പോരൂ പോരൂ ചാരെ

മൂവന്തിച്ചേലോലും മുത്തേ

മേലെ മേലെ മാനം മാനം നീളെ

മഞ്ഞിൻ കൂടാരം

അതിലാരോ ആരാരോ

നിറ ദീപം ചാർത്തുന്നു

K. J. Yesudas/S. Janaki-এর Mele Mele Maanam - লিরিক্স এবং কভার