menu-iconlogo
huatong
huatong
লিরিক্স
রেকর্ডিং
പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ

ചുംബനമലരുമായ് കനവിൽ വന്നവളേ

നിൻ മൊഴിയോ.. കുളിരഴകോ..

സ്നേഹവസന്തമാർന്ന നിൻ...

പൂമനമോ

എന്നിലിന്നൊരാർദ്രഗാനമാ..യ്

പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ

ചുംബനമലരുമായ് കനവിൽ വന്നവളേ

അരികെ വരാൻ

ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ

പൊൻവനികൾ വിരിയാറാ..യ്

അരികെ വരാൻ

ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ

പൊൻവനികൾ വിരിയാറാ..യ്

പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ...

കോമള വനമുരളീ മന്ത്രവുമാ...യ്

കാണാപ്പൂങ്കുയിൽ പാടുകയായ്

മേലേ പൊന്മയിലാടുകയായ്

ഇതു നാമുണരും യാമം....

പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ

ചുംബനമലരുമായ് കനവിൽ വന്നവളേ

നിൻ മൊഴിയോ.. കുളിരഴകോ..

സ്നേഹവസന്തമാർന്ന നിൻ...

പൂമനമോ

എന്നിലിന്നൊരാർദ്രഗാനമാ..യ്

പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ

ചുംബനമലരുമായ് കനവിൽ വന്നവളേ

പാടാം ഞാൻ

നീ ഏറ്റുപാടി നൃത്തമാടുമോ

മോഹലയം.. നുരയാറാ..യ്

പാടാം ഞാൻ

നീ ഏറ്റുപാടി നൃത്തമാടുമോ

മോഹലയം.. നുരയാറാ..യ്

മാനസമണിവീണാ തന്ത്രികളിൽ...

ദേവതരംഗിണികൾ ചിന്നുകയാ...യ്

ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്

എങ്ങോ മൗനം മായുകയായ്

ഇതു നാമലിയും യാമം...

പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ

ചുംബനമലരുമായ് കനവിൽ വന്നവളേ

നിൻ മൊഴിയോ.. കുളിരഴകോ..

സ്നേഹവസന്തമാർന്ന നിൻ...

പൂമനമോ

എന്നിലിന്നൊരാർദ്രഗാനമാ..യ്

എന്നിലിന്നൊരാർദ്രഗാനമാ..യ്

എന്നിലിന്നൊരാർദ്രഗാനമാ..യ്

K. S. Chithra/G. Venugopal থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে