ഏഴിമല പൂഞ്ചോല
ഹാ മാമലക്കു മണിമാല
ഹാ പൊൻ മാല
പൊൻ മാല
ഹേ പുത്തൻ ഞാറ്റുവേല
ഏഴിമല പൂഞ്ചോല മാമലക്കു മണിമാല
മാരനെ കണ്ടാൽ മയിലെണ്ണ തേയ്ക്കും
പാറ കരിമ്പാറ
പാറ തന്നുള്ളിൽ പനിനീരൊഴുകും ചോല
തേൻ ചോല
കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണു വയ്ക്കാതെ തമ്പുരാനെ
ഹേ കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണു വയ്ക്കാതെ തമ്പുരാനെ
പുത്തൻ ഞാറ്റുവേല
ഹ ഏഴിമല പൂഞ്ചോല
ഹാ മാമലക്കു മണിമാല
പാടിക്കളിക്കും പരൽ മീൻ കണ്ണുള്ള
പെണ്ണേ
കാക്കക്കറുമ്പീ
മാടിവിളിക്കുന്നു മാറത്തെ
മാമ്പുള്ളിച്ചുണങ്ങ്
പുള്ളിച്ചുണങ്ങ്
ഹോ കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
നെഞ്ചിന്റെയുള്ളിൽ തേൻ കരിമ്പ്
ഹേ കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്
നെഞ്ചിന്റെയുള്ളിൽ തേൻ കരിമ്പ്
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി ഞാറ്റുമുത്തേ
ഹ ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല
ഹേ പൊൻ മാല
പൊൻ മാല
ഹേ പുത്തൻ ഞാറ്റുവേല