തഴുകുന്ന കാറ്റിൽ
താരാട്ടുപാട്ടിൻ വാത്സല്യം
വാത്സല്യം
രാപ്പാടിയേകും
നാവേറ്റുപാട്ടിൻനൈർമല്യം
നൈർമ്മല്യം
തളിരിട്ട താഴ് വരകൾ താലമേന്തവേ
തണുവണിക്കൈകളുഉള്ളം ആർദ്രമാക്കവേ
മുകുളങ്ങളിതളണിയേ കിരണമാം കതിരണിയേ
ഉള്ളിൽ ആമോദത്തിരകൾ
ഉയരുമ്പോൾ മൗനം പാടുന്നു
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ
കയ്യിൽ വാർമതിയേ
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടിതൻ തൂവലുണ്ടോ
ഉള്ളിൽ ആമോദത്തിരകൾ
ഉയരുമ്പോൾ മൗനം പാടുന്നു
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ
കയ്യിൽ വാർമതിയേ.....
ഓഓഓ ഓ ഓ ഓ ഓ ഓ ഓ ഓ