ലലലല ലാലാലലാലാ
ലലലല ലാലാലലാലാ
ലലലല ലാലാലലാലാ
ലലലല ലാലാലലാലാ...
നീലാകാശച്ചെരുവിൽ
നിന്നെക്കാണാം വെൺ താരമായ്
നീളെ തെന്നും പൂവിൽ
നിന്നെ തേടാം തേൻ തുള്ളിയായ്
മാറിൽ മിന്നും മറുകിൽ
മണിച്ചുണ്ടാൽ മുത്താൻ വരൂ
ആരോ മൂളും പാട്ടായ്
മുളം തണ്ടേ നിന്നുള്ളിൽ ഞാൻ
മായുമീ മരതക ചായയിൽ
മൗനമാം മധുകണം ചേരവെ
കുറുകി വാ കുളിർവെൺ പ്രാക്കളേ
ഒഴുകുമീ കളിമൺ തോണിയിൽ ഒ ഓ..
ആട്ടുതൊട്ടിലിൽ…
നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കു കവിൾത്തടങ്ങൾ
നുള്ളി നുകരും ശലഭമായ് ഞാൻ…
സൂര്യകാന്തികൾ..
മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
നിഴൽ ചെരുവിലൊഴുകി വന്ന
കുളിരരുവിയലകളായ് ഞാൻ...
വെണ്ണിലാ ചിറകുള്ള രാത്രിയിൽ..
വെള്ളിനീർ കടലല കൈകളിൽ..
നീന്തി വാ തെളിനീർ തെന്നലേ..
നനയുമീ പനിനീർ മാരിയിൽ
ഒ..ഓ..
ആട്ടുതൊട്ടിലിൽ…
ല ലാ ..
നിന്നെ കിടത്തിയുറക്കി മെല്ലെ
ഒ ഓ
മണിപ്പളുങ്കു കവിൾത്തടങ്ങൾ
ഹ ഹാ
നുള്ളി നുകരും ശലഭമായ് ഞാൻ...
സൂര്യകാന്തികൾ..
ഒ ഓ
മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
ഒ ഓ
നിഴൽചെരുവിലൊഴുകി വന്ന
ഒ ഓ
കുളിരരുവിയലകളായ് ഞാൻ…
ലലലല ലാലാലലാലാ
ലലലല ലാലാലലാലാ
ലലലല ലാലാലലാലാ
ലലലല ലാലാലലാലാ…
ലലലല ലാലാലലാലാ
ലലലല ലാലാലലാലാ
ലലലല ലാലാലലാലാ
ലലലല ലാലാലലാലാ…