പുഞ്ചിരി പൂന്തേനേ മൊഞ്ചണിഞ്ഞ പൂമൈനേ
ഇന്നുമുതല്‍ നീയെന്റെ ഷാജഹാനാണല്ലോ
മാതളപ്പൂ തോല്‍ക്കും
മാര്‍ബിളിന്‍ വെൺതാളില്‍
മഞ്ഞുമണിപോല്‍ നിന്റെ കുഞ്ഞുമുഖമാണല്ലോ
ഓ..കിനാവിന്റെ കാണാത്തേരില്‍
വിരുന്നെത്തിയോനേ
കബൂലാക്കിടേണം എന്നെ അലങ്കാര രാവല്ലേ
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി
സല്‍മാബീവിയാകും ഞാന്‍
സുല്‍ത്താനായ് വാഴും ഞാന്‍
മാനത്തെ ചന്ദിരനൊത്തൊരു
മണിമാളിക കെട്ടും ഞാന്‍
അറബിപ്പൊന്നൂതിയുരുക്കി
അറവാതിലു പണിയും ഞാന്‍
ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ
ഹബീബീ ഹബീബീ
ഹബീബീ ഹബീബീ
ഹബീബീ ഹബീബീ