menu-iconlogo
logo

Kanneer Kayaliletho Kadalaasinte Thoni

logo
লিরিক্স
കണ്ണീര്‍ക്കായലിലേതോ

കടലാസിന്‍റെ തോണി

അലയും കാറ്റിലുലയും

രണ്ട് കരയും ദൂരെ ദൂരെ

മനസ്സിലെ ഭാരം

പങ്കുവെയ്ക്കുവാനും

കൂടെയില്ലൊരാളും

കൂട്ടിന്നു വേറെ

കണ്ണീര്‍ക്കായലിലേതോ

കടലാസിന്‍റെ തോണി

അലയും കാറ്റിലുലയും

രണ്ട് കരയും ദൂരെ ദൂരെ

ഇരുട്ടിലങ്ങേതോ കോണില്‍

നാലഞ്ചു നക്ഷത്രങ്ങള്‍

കാവല്‍വിളക്കെന്നോണം കാണാമെന്നാലും

കറുപ്പെഴും മേഘക്കീറില്‍

വീഴുന്ന മിന്നല്‍ച്ചാലില്‍

രാവിന്‍റെ ശാപം തെല്ലും തീരില്ലെന്നാലും

തിരക്കൈയ്യിലാടി

തീരങ്ങള്‍ തേടി

ദിശയറിയാതെ

കാതോര്‍ത്തു നില്പൂ

കടല്‍പ്പക്ഷി പാടും

പാട്ടൊന്നു കേള്‍ക്കാന്‍

കണ്ണീര്‍ക്കായലിലേതോ

കടലാസിന്‍റെ തോണി

അലയും കാറ്റിലുലയും

രണ്ട് കരയും ദൂരെ ദൂരെ

ചുഴിത്തിരയ്ക്കുള്ളില്‍ ചുറ്റും

ജീവന്‍റെയാശാനാളം

കാറ്റിന്‍റെ കൈകള്‍ കെട്ടും യാ..മങ്ങള്‍ മാത്രം

വിളമ്പുവാനില്ലെന്നാലും

നോവിന്‍റെ മണ്‍പാത്രങ്ങള്‍

ദാഹിച്ച നീരിന്നൂഴം തേടുന്നു വീണ്ടും

വിളിപ്പാടു ചാരെ

വീശുന്ന ശീലില്‍

കിഴക്കിന്‍റെ ചുണ്ടില്‍

പൂശുന്ന ചേലില്‍

അടുക്കുന്നു തീരം

ഇനിയില്ല ദൂരം

കണ്ണീര്‍ക്കായലിലേതോ

കടലാസിന്‍റെ തോണി

അലയും കാറ്റിലുലയും

രണ്ട് കരയും ദൂരെ ദൂരെ

മനസ്സിലെ ഭാരം

പങ്കുവെയ്ക്കുവാനും

കൂടെയില്ലൊരാളും

കൂട്ടിന്നു വേറെ

കണ്ണീര്‍ക്കായലിലേതോ

കടലാസിന്‍റെ തോണി

അലയും കാറ്റിലുലയും

രണ്ട് കരയും ദൂരെ ദൂരെ..

M.g. Sreekumar-এর Kanneer Kayaliletho Kadalaasinte Thoni - লিরিক্স এবং কভার