Song:എല്ലാ നല്ല നന്മകളും നിന്റെതത്രെ
എല്ലാ നല്ല നന്മകളും നിന്റെതത്രെ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രെ
എല്ലാ നല്ല നന്മകളും നിന്റെതത്രെ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രെ
പ്രാപിക്കാം വിശ്വാസത്താലെ നമുക്ക്
ആനന്ദിക്കാം ആത്മാവിൻ ആഴങ്ങളിൽ
പ്രാപിക്കാം വിശ്വാസത്താലെ നമുക്ക്
ആനന്ദിക്കാം ആത്മാവിൻ ആഴങ്ങളിൽ
വാഗ്ദത്തം ചെയ്ത ദൈവം എന്നൊടൊപ്പം ഉണ്ടല്ലോ
കുന്നുകളും മലകളും പ്രയാസമന്യെ കയറീടും
എല്ലാ നല്ല നന്മകളും നിന്റെതത്രെ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രെ
break
ഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ല
അംശമായതെല്ലാം പാടെ നീങ്ങിപോയിടും
ആത്മാവിൻ പുതുമഴ ഇന്ന് സഭയിൽ പെയ്യണമെ
അഭിഷേകത്തിൻ അഗ്നി നാവിൻ എന്നിൽ പതിയണമെ
ആത്മാവിൻ പുതുമഴ ഇന്ന് സഭയിൽ പെയ്യണമെ
അഭിഷേകത്തിൻ അഗ്നി നാവിൻ എന്നിൽ പതിയണമെ
നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻ
എൻ ആത്മാവിൻ ദാഹം ശമിച്ചീടുവാൻ
നിൻ സ്വരമൊന്നു കേൾപ്പാൻ നിൻ മാർവിൽ ചാരിടാൻ
തിരുക്യപ എന്നിൽ നിറഞ്ഞ് നിറഞ്ഞ് നിറഞ്ഞ് കവിയണമെ
എല്ലാ നല്ല നന്മകളും നിന്റെതത്രെ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രെ
എല്ലാ നല്ല നന്മകളും നിന്റെതത്രെ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രെ
break
ക്ഷാമകാലത്ത് അതിശയമായ് പോറ്റിടും ദൈവം
ക്ഷേമകാലത്ത് ഒരിക്കലും കൈ വിടില്ല ദൈവം
ആത്മാവിൻ പുതുഭാക്ഷകളാൾ സഭയെ നിറയ്ക്കണമെ
പുതുപുത്തൻ ക്യപാവരങ്ങൾ എന്നിൽ പകരണമെ
ആത്മാവിൻ പുതുഭാക്ഷകളാൾ സഭയെ നിറയ്ക്കണമെ
പുതുപുത്തൻ ക്യപാവരങ്ങൾ എന്നിൽ പകരണമെ
നിൻ ദാസനായ്/ദാസിയായ് ഞാൻ മാറീടുവാൻ
നിൻ ഇഷ്ടമെന്നും ചെയ്തീടുവാൻ
നിൻ സാക്ഷി ചൊല്ലീടാൻ നിൻ ശുദ്ധി പ്രാപിപ്പാൻ
തിരുക്യപ എന്നിൽ നിറഞ്ഞ് നിറഞ്ഞ് നിറഞ്ഞ് കവിയണമെ
എല്ലാ നല്ല നന്മകളും നിന്റെതത്രെ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രെ
എല്ലാ നല്ല നന്മകളും നിന്റെതത്രെ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രെ
പ്രാപിക്കാം വിശ്വാസത്താലെ നമുക്ക്
ആനന്ദിക്കാം ആത്മാവിൻ ആഴങ്ങളിൽ
പ്രാപിക്കാം വിശ്വാസത്താലെ നമുക്ക്
ആനന്ദിക്കാം ആത്മാവിൻ ആഴങ്ങളിൽ
വാഗ്ദത്തം ചെയ്ത ദൈവം എന്നൊടൊപ്പം ഉണ്ടല്ലോ
കുന്നുകളും മലകളും പ്രയാസമന്യെ കയറീടും
എല്ലാ നല്ല നന്മകളും നിന്റെതത്രെ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രെ
Very nic singing
God bless you Thank you