menu-iconlogo
huatong
huatong
লিরিক্স
রেকর্ডিং
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

നീലഗിരിയുടെ സഖികളേ ജ്വലാമുഖികളേ

നീലഗിരിയുടെ സഖികളേ ജ്വലാമുഖികളേ

ജ്യോതിർമയിയാം ഉഷസ്സിന്

വെള്ളിച്ചാമരം വീശും മേഘങ്ങളേ

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി

അഖിലാണ്ഡമണ്ഡലശില്‍പി

അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി

അഖിലാണ്ഡമണ്ഡലശില്‍പി

പണിതിട്ടും പണിതിട്ടും പണി

തീരാത്തൊരു പ്രപഞ്ചമന്ദിരമേ

നിന്റെ നാലുകെട്ടിന്റെ പടിപ്പുരമുറ്റത്ത്

ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ

ആഹാ ഹാ...ഓ.ഹോ.ഹോ ...ആഹാ ഹാ...

നീലഗിരിയുടെ സഖികളേ ജ്വലാമുഖികളേ..

ആയിരം താമരയിതളുകൾ വിടർത്തി

അരയന്നങ്ങളെ വളർത്തി..

ആയിരം താമരയിതളുകൾ വിടർത്തി

അരയന്നങ്ങളെ വളർത്തി

വസന്തവും ശിശിരവും

കുളിക്കാനിറങ്ങുന്ന വനസരോവരമേ...

നിന്റെ നീല വാർമുടിച്ചുരുളിന്റെയറ്റത്ത്

ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ

ആഹാ ഹാ... ഓ.ഹോ.ഹോ.. ആഹാ ഹാ...

നീലഗിരിയുടെ സഖികളേ ജ്വലാമുഖികളേ

ജ്യോതിർമയിയാം ഉഷസ്സിന്

വെള്ളിച്ചാമരം വീശും മേഘങ്ങളേ

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം...

P.Jayachandran থেকে আরও

সব দেখুনlogo

আপনার পছন্দ হতে পারে