നൂലു പോയ നൂറു പട്ടങ്ങൾ പാറിയോടും 
വാനമായ് മാറി ഞാനിതാ തേങ്ങുന്നുണ്ടേ 
കൈത്താങ്ങില്ലാ, വാനിൽ ഏകനായി 
താനേ തീർത്ത കോമരക്കോലം കെട്ടിയാടി 
എന്നിൽ നിന്നു തേഞ്ഞു മാഞ്ഞു പോയ് നാണം പോലും 
മാറാപ്പെല്ലാം താങ്ങി പോകയായ് 
തലവര പാത പകുതി ദൂരത്തു തീർന്നേ, ഞാനെന്നാലും 
വിധികളൊന്നൊന്നായ് പൊരുതി നീങ്ങുന്നേ 
  ആറ്റുനോറ്റു നെയ്ത സ്വപ് നങ്ങൾ പൂക്കുമെന്നേ 
ഓർത്തു കാത്തു വാടി വീണു പോയ് മണ്ണിൽ ഞാനേ 
അത്രേമേൽ വലഞ്ഞു പോയാലും, ഏതിടത്തും 
തോൽവി മാത്രമേറ്റതില്ല ഞാൻ, അന്നും ഇന്നും 
  ഈ പാഞ്ഞോട്ടം ഞങ്ങൾ, എന്തിനാവോ 
തലവര പാത പകുതി ദൂരത്തു തീർന്നേ, ഞാനെന്നാലും 
വിധികളൊന്നൊന്നായ് പൊരുതി നീങ്ങുന്നേ 
(നൂലു പോയ നൂറു പട്ടങ്ങൾ പാറിയോടും)