ഏഴു തന്തികൾ കോർത്ത കിന്നരം മീട്ടി
തുടുമുന്തിരിവള്ളിപ്പന്തലിൽ നിന്ന
സാന്ധ്യദേവത നീ ...
ഏഴു തന്തികൾ കോർത്ത കിന്നരം മീട്ടി
തുടുമുന്തിരിവള്ളിപ്പന്തലിൽ നിന്ന
സാന്ധ്യദേവത നീ
നിന്നോടൊത്തു ഞാൻ ഇനി എന്തേ പാടുവാൻ
കുളുർത്തെന്നൽ തൊട്ട
കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ
നിന്നോടൊത്തു ഞാൻ ഇനി എന്തേ പാടുവാൻ
കുളുർത്തെന്നൽ തൊട്ട
കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ
നാടൻ ചിന്താനോ തുടി താളം തന്നാട്ടേ
നാടൻ ചിന്താനോ തുടി താളം തന്നാട്ടേ
വരിവണ്ടിൻ പാട്ട് പാടാമിന്നിനി ഓ..ഓ..ഓ..
മോഹിക്കും നീൾമിഴിയോടെ
ദാഹിക്കും ചേതനയോടെ ...
മോഹിക്കും നീൾമിഴിയോടെ
ദാഹിക്കും ചേതനയോടെ
ആരേ പാടുന്നൂ കളിച്ചങ്ങാതീ നീ വരുമോ
ആരേ പാടുന്നൂ കളിച്ചങ്ങാതീ നീ വരുമോ
കാണാക്കിനാവിന്റെ കാനനച്ഛായാങ്കണം
തിരയുവാൻ
മോഹിക്കും നീൾമിഴിയോടെ
ദാഹിക്കും ചേതനയോടെ ....