താലോലം പൂമ്പൈതലേ
താരാട്ടാന്‍ വാ തെന്നലേ
ഈ താമരപ്പൂം കണ്‍കളില്‍
ഒരു മുത്തം നല്‍കാന്‍ വാ
കുളിര്‍ മുത്തം നല്‍കാന്‍ വാ
താലോലം പൂമ്പൈതലേ
താരാട്ടാന്‍ വാ തെന്നലേ...
തിങ്കളോ നിറ തിങ്കളില്‍
കളിയാടും മാന്‍ കുഞ്ഞോ
താമരക്കുളിരല്ലിയോ
അതിലൂറും പൂന്തേനോ
ഭൂമിദേവിയോമനിക്കും
പൂനിലാവിന്‍ ചെണ്ടോ
പുലര്‍കാലം കണ്‍ചിമ്മി
കണി കാണുന്നു നിന്നെ...
താലോലം പൂമ്പൈതലേ
താരാട്ടാന്‍ വാ തെന്നലേ
ഈ താമരപ്പൂം കണ്‍കളില്‍
ഒരു മുത്തം നല്‍കാന്‍ വാ
കുളിര്‍ മുത്തം നല്‍കാന്‍ വാ...