പനിനീർപ്പൂക്കൾ
M]പൂന്തളിരാടി....പൊൻമലർ ചൂടി
പൂന്തളിരാടി പൊൻമലർ ചൂടി
മഞ്ഞിൻ കുളിരൂറും കാറ്റിൽ
തുള്ളും ഒരു മോദകമോഹം
പാടും പുതുരാഗങ്ങൾ
ഒളിതൂകും ശുഭകാലങ്ങൾ
പൂന്തളിരാടി പൊൻമലർ ചൂടി
F] ലാവണ്യമേറ്റും താരൂണ്യകാലം
പൂവും പൊട്ടും ചൂടാൻ വീഥീ
മോഹം കൊള്ളുന്നു
വാസന്തനാളിൽ വാസരസ്വപ്നം
പ്രേമം കൊണ്ട് കൊഞ്ചും-
നെഞ്ചിൽ സ്വർഗ്ഗം തീർത്തുവോ
M]നാഡികൾ തോറും പൂത്തിടും ദാഹം
താനേ ഉള്ളത്തിൽ താളം ഇട്ടല്ലോ
F]ചൂടിടും ശൃംഗാര...ഭാവം
പൂന്തളിരാടി...പൊൻമലർ ചൂടി
M]പൂമിഴിയോരം പൂമദ പൂരം
ഓളംതള്ളും മാറിൽ ഹർഷം വാരിത്തൂകുന്നു
പൂവുടലാലും പുഞ്ചിരിയാലും
രാഗം കൊള്ളും രാവിൽ എന്നും വർണ്ണം ചേർക്കുന്നു
F]കാമനയൂറും ഉന്മദഭാവം
ഗന്ധം പെയ്യുന്നു എന്നെ പുൽകുന്നു
M] ഞാനലിയും സായൂജ്യഭാവം
പൂന്തളിരാടി പൊൻമലർ ചൂടി
F]മഞ്ഞിൻ കുളിരൂറും കാറ്റിൽ
തുള്ളും ഒരു മോദകമോഹം
പാടും പുതുരാഗങ്ങൾ
M]ഒളിതൂകും ശുഭകാലങ്ങൾ
F]പാടും പുതുരാഗങ്ങൾ
M]ഒളിതൂകും ശുഭകാലങ്ങൾ