M)വെണ്ണിലാക്കടപ്പുറത്ത്
വെണ്മണല്‍ ചിരിപ്പുറത്ത്
വെള്ളിയോടം കേറിവരും പൊന്ന്
പൊന്നുമായ് വന്നിറങ്ങും മാരനോ
നിന്‍ കഴുത്തില്‍ കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്ന്
ചിങ്ങവും വന്നേ -
കന്നിയും വന്നേ -
അന്നനടത്തോണിയേറി മുത്തിനു പോ
പുന്നാരത്തോണിയേറിപ്പോ
M)വളക്കൈപ്പാടും പെണ്ണാളുണ്ടോ
കിളിച്ചിന്താടും കണ്ണാളുണ്ടോ
F)കണിപ്പൊന്നാകും പൂമീനുണ്ടേ നിനക്കെന്നാളും കാണാനുണ്ടേ
M)കാടെല്ലാം പൂ വിരിയ്ക്കും
കാറ്റെല്ലാം പായ് നിവര്‍ത്തും
കനകനിലാവിന്‍ കൂട്ടിലുറങ്ങാന്‍ വായോ
F)മെയ്യെല്ലാം കുളിരണിയുമ്പോള്‍
കയ്യെല്ലാം തളിരണിയുമ്പോള്‍
തൈമുല്ലക്കൊടിയുടെ തണലില്‍ വായോ
M)നീയെന്നില്‍ പുതുമഴപെയ്യാന്‍ വായോ
നീരാടിത്തോര്‍ത്തിയുറങ്ങാന്‍
വായോ വായോ വായോ
F)പഴി കേട്ടാലും...
പഴി കേട്ടാലും പൊള്ളുന്നുണ്ടേ
തിര ചെയ്താലും പോറ്റുന്നുണ്ടേ
കടലമ്മയ്ക്കും കണ്ണീരുണ്ടേ
കലികൊണ്ടാലും കനിയുന്നുണ്ടേ
പഴി കേട്ടാലും പൊള്ളുന്നുണ്ടേ
തിര ചെയ്താലും പോറ്റുന്നുണ്ടേ
കടലമ്മയ്ക്കും കണ്ണീരുണ്ടേ
കലികൊണ്ടാലും കനിയുന്നുണ്ടേ
M)കാണാത്തൊരു കനിവും തേടി
ദൂരത്തൊരു തണലും തേടി
F)ഈ നാടിനു ദീപവുമായി ഈറന്‍മിഴിയോരവുമായി
M)വന്നല്ലോ നമ്മുടെ മുന്നില്‍ കടലമ്മ..
F) വഴി നീളെ പൊന്നു വിരിക്കാൻ
വായോ വായോ വായോ..
F)ഏഴേഴാം കടലും പാലാഴിക്കടവും
ഓടോടിത്തിരയും നീടൂഴി വാഴ്
മാനത്തെയരയന്‍ വാഴുന്ന കുടിലും
മാണിക്യത്തിരയും നീടൂഴി വാഴ്
M)വെണ്ണിലാക്കടപ്പുറത്ത്
വെണ്മണല്‍ ചിരിപ്പുറത്ത്
വെള്ളിയോടം കേറിവരും പൊന്ന്
പൊന്നുമായ് വന്നിറങ്ങും മാരനോ
നിന്‍ കഴുത്തില്‍ കണ്ണെറിഞ്ഞു ചാര്‍ത്തുമല്ലോ മിന്ന്
ചിങ്ങവും വന്നേ -
കന്നിയും വന്നേ -
അന്നനടത്തോണിയേറി മുത്തിനു പോ
പുന്നാരത്തോണിയേറിപ്പോ
Thanks
*****ShajiArjun*****