ജീവാംശമായി താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ..
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ...
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ
കാൽപ്പാടു തേടി അലഞ്ഞു ഞാ..ൻ
ആരാരും കാണാ മനസ്സിൻ
ചിറകിലൊളിച്ച മോഹം
പൊൻപീലിയായി വളർന്നിതാ...
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
വെയിലായ് വന്നു മിഴിയിൽ തൊടുന്നു
പതിവായ് നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
ഈ അനുരാഗം
മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ
ദിനം കാത്തുവയ്ക്കാമണയാതെ നിന്നെ ഞാൻ
ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാൻ
ഇഴചേർത്ത് വച്ചിടാം വിലോലമായ്
ഓരോ രാവും പകലുകളായിതാ
ഓരോ നോവും മധുരിതമായിതാ
നിറമേഴിൻ ചിരിയോടെ ഒളിമായാ മഴവില്ലായ്
ഇനിയെൻ വാനിൽ തിളങ്ങി നീയേ
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..
ഈ അനുരാഗം...
ജീവാംശമായി താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ..
ജനൽപടി മേലെ ചുമരുകളാകെ
വിരലാൽ നിന്നേ എഴുതി...
ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ
നീയാം ഗന്ധം തേടി...
ഓരോ വാക്കിൽ ഒരു നദിയായി നീ
ഓരോ നോക്കിൽ ഒരു നിലവായി നീ
തിര പാടും കടലാകും തളിരോമൽ മിഴിയാഴം...
തിരയുന്നു എൻ മനസ്സ്
ജീവാംശമായി താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ..
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ...
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ
കാൽപ്പാടു തേടി അലഞ്ഞു ഞാ..ൻ
ആരാരും കാണാ മനസ്സിൻ
ചിറകിലൊളിച്ച മോഹം
പൊൻപീലിയായി വളർന്നിതാ...
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ..