ആശ്രയം നീ തന്നെയല്ലാതാരുണ്ട് പാരിൽ..
ആരോരും ഇല്ലാത്തവർക്കീ സന്നിധി നേരിൽ..
അംബികേ ചോറ്റാനിക്കരെ വാഴുന്നോരമ്മേ..
കുറയാത്ത ചൈതന്യത്തിൻ പൊലിയാത്ത നാളമല്ലേ... നിറയുന്ന മിഴികളെന്നും തുടയ്ക്കുന്ന സാന്ത്വനമല്ലേ..
നന്മകൾ വാരി വിതറുന്ന ദേവിയാണല്ലോ..
എന്നെയും കൈ വെടിയാതേ കാത്തിടുകില്ലേ..
അംബികേ.. ചോറ്റാനിക്കരെ വാഴുന്നോരമ്മേ..
?ഇഷ്ടാഗാനങ്ങളുടെ ക്വാളിറ്റി ട്രാക്കുകൾ? ലഭിക്കുവാനായി... Contact Starmaker ID: 13387309682
വലയുന്ന ജന്മമായ് ഞാൻ
വലം വയ്ക്കും നാലമ്പലത്തിൽ
ശ്രീകോവിൽ നടയ്ക്കു മുൻപിൽ
കൈ കൂപ്പി തൊഴുതു നിൽക്കും..
നന്മകൾ വാരി വിതറുന്ന ദേവിയാണല്ലോ...
എന്നെയും കൈ വെടിയാതെ കാത്തിടുകില്ലേ..
അംബികേ.. ചോറ്റാനിക്കരെ വാഴുന്നോരമ്മേ..
ആശ്രയം നീ തന്നെയല്ലാതാരുണ്ട് പാരിൽ..
ആരോരും ഇല്ലാത്തവർക്കീ സന്നിധി നേരിൽ..
അംബികേ ചോറ്റാനിക്കരെ വാഴുന്നോരമ്മേ..
പറയാതെൻ കഥകളെല്ലാം അറിയുന്നോരമ്മയല്ലെ
അനുതാപം തോന്നിയെന്നെ അലിവോടെ നോക്കുകില്ലേ...
നന്മകൾ വാരി വിതറുന്ന ദേവിയാണല്ലോ...
എന്നെയും കൈവെടിയാതെ കാത്തിടുകില്ലേ...
അംബികേ ചോറ്റാനിക്കരെ വാഴുന്നോരമ്മേ...
?ഇഷ്ടാഗാനങ്ങളുടെ ക്വാളിറ്റി ട്രാക്കുകൾ? ലഭിക്കുവാനായി... Contact Starmaker ID: 13387309682
അവിടുത്തെ സേവ ചെയ്യാൻ..
അതിനായ് ഞാൻ വന്നുവല്ലോ
ഇനി ജന്മ ശോകമില്ലാ.. ഇനിയാണെൻ ഭാഗ്യമെല്ലാം..
നന്മകൾ വാരി വിതറുന്ന ദേവിയാണെല്ലോ...
എന്നെയും കൈവെടിയാതെ കാത്തിടുകില്ലേ...
അംബികേ ചോറ്റാനിക്കരെ വാഴുന്നോരമ്മേ...
ഉഷസ്സിൽ നീ വാണിയാകും ഉച്ചയ്ക്കൊ കാളിയാകും
സന്ധ്യയ്ക്കു ദുർഗ്ഗയാകും ഏവർക്കും ആശിസ്സേകും..
നന്മകൾ വാരി വിതറുന്ന ദേവിയാണെല്ലോ...
എന്നെയും കൈവെടിയാതെ കാത്തിടുകില്ലേ...
അംബികേ ചോറ്റാനിക്കരെ വാഴുന്നോരമ്മേ...