അധരം സഖീ മധുരം നീ ഏകിടാമോ...
അധരം സഖീ മധുരം നീ ഏകിടാമോ
മിഴിയാം കടല്‍ത്തിരയില്‍
ഞാന്‍ നീന്തി വന്നു
ഹൃദയം നിന്‍ മണിമാറില്‍
ഒരു ഹാരം പോല്‍ ചൂടാം
വരു നീ രാഗലോ.ലേ..
ഓ.. ഓ ...ഓ ...
അധരം സഖീ മധുരം നീ ഏകിടാമോ
മിഴിയാം കടല്‍ത്തിരയില്‍
ഞാന്‍ നീന്തി വന്നു...
ഒരു പ്രേമം ജനിച്ചീടുവാന്‍
ചില നിമിഷങ്ങള്‍ മാത്രം..
ഒരു പ്രേമം ജനിച്ചീടുവാന്‍
ചില നിമിഷങ്ങള്‍ മാത്രം..
ഒരു ജന്മം അതോർത്തെന്നും
സഖീ നിറയുന്നു നേത്രം
മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതെ..
ചുടു കണ്ണീരണിയാതെ..
അധരം സഖീ മധുരം നീ ഏകിടാമോ
മിഴിയാം കടല്‍ത്തിരയില്‍
ഞാന്‍ നീന്തി വന്നു
അനുരാഗം മാനസങ്ങളില്‍
അറിയാതെ മുളയ്ക്കാം
അനുരാഗം മാനസങ്ങളില്‍
അറിയാതെ മുളയ്ക്കാം
മധുരിക്കും വിഷാദത്തിന്‍
മധു കരളില്‍ നിറയ്ക്കാം
സ്വയംവരമായതു മാറിടാം
സ്വപ്നം പോല്‍ പൊഴിയാം
ഒരു സ്വപ്നം പോല്‍ പൊഴിയാം
അധരം സഖീ മധുരം നീ ഏകിടാമോ
മിഴിയാം കടല്‍ത്തിരയില്‍
ഞാന്‍ നീന്തി വന്നു
ഹൃദയം നിന്‍ മണിമാറില്‍
ഒരു ഹാരം പോല്‍ ചൂടാം
വരു നീ രാഗലോ.ലേ..
ഓ.. ഓ ...ഓ ...
അധരം സഖീ മധുരം നീ ഏകിടാമോ
മിഴിയാം കടല്‍ത്തിരയില്‍
ഞാന്‍ നീന്തി വന്നു