menu-iconlogo
logo

Kallayi Kadavathe (Short Ver.)

logo
লিরিক্স
കല്ലായി കടവത്തെ കാറ്റൊന്നും

മിണ്ടീല്ലെ.?

മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ.?

വരുമെന്നു പറഞ്ഞിട്ടും

വരവൊന്നും കണ്ടില്ല.

ഖൽബിലെ മൈന ഇന്നും ഉറങ്ങീയില്ല..

മധു മാസ രാവിൻ വെൺ ചന്ദ്രനായ് ഞാൻ

അരികത്ത് നിന്നിട്ടും

കണ്ടില്ലെ നീ കണ്ടില്ലെ..?

കല്ലായി കടവത്തെ

കാറ്റൊന്നും മിണ്ടീല്ലെ.?

മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ.?

പട്ടു തൂവാലയും വാസന തൈലവും

അവൾക്കു നൽകാനായി കരുതി ഞാൻ..

പട്ടുറുമാല് വേണ്ട..

അത്തറിൻ മണം വേണ്ട..

നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്..

കടവത്തു തോണി ഇറങ്ങാം..

കരിവള കൈ പിടിയ്ക്കാം..

അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ.?

കല്ലായി കടവത്തെ

കാറ്റൊന്നും മിണ്ടീല്ലെ.?

മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ.?

Sujatha Mohan-এর Kallayi Kadavathe (Short Ver.) - লিরিক্স এবং কভার