ചിത്രം : വാസ്തവം(2006)
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : അലക്സ് പോള്‍
ആലാപനം : വിധു പ്രതാപ് റിമി ടോമി
ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെ
കുങ്കുമരേണുക്കള്‍ കവര്‍ന്നെടുത്തും
ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെ
കുങ്കുമരേണുക്കള്‍ കവര്‍ന്നെടുത്തും
കാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ക്കടലില്‍
കാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ക്കടലില്‍
മുഖം ചേര്‍ത്തുമങ്ങനെ നീയിരിക്കെ
വേളിയ്ക്കു നാളെണ്ണിയെത്തുന്നുവോ
വെണ്ണിലാച്ചിറകുള്ള രാപ്പാടികള്‍
അരപ്പവന്‍ പൊന്നുകൊണ്ട്
അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
കൂവളക്കണ്‍കളില്‍ വിരിയുന്നതുഷസ്സ്
കുറുമൊഴിപ്പെണ്ണിന്‍ അനുരാഗത്തപസ്സ്
അരപ്പവന്‍ പൊന്നുകൊണ്ട്
അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
Thank You