menu-iconlogo
huatong
huatong
avatar

Rajab masa ravile

Afsalhuatong
Azizvk1812..huatong
Liedtext
Aufnahmen
റജബ് മാസ രാവിലേ പാൽ നിലാവ് പോലെ

മധുരമായൊരോർമയിൽ നീ വിടർന്നു നൂറേ

കുളിരണിഞ്ഞൊരാറ്റിലേ തിരയണഞ്ഞ നേരം

കടവിലെന്നുമെത്രയോ കളി പറഞ്ഞു തോഴാ

കുപ്പിവളക്കയ്യിൽ താളം പിടിച്ചാൽ

മക്കത്തെ സുൽത്താന്റെ കെസ്സൊന്നു പാടാം

മുത്തും പവിഴപളുങ്ക് കൊരുത്ത്

മിന്നിത്തിളങ്ങുന്ന പൊന്മാലയേകാം

നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

നൂറേ നീവെൺ ചെമ്പനിനീർ പോലേ

നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

നൂറേ നീ വെൺ ചെമ്പനീർ പോലേ

അറബിപ്പൊന്നിൻ അഴകായ്..

അസർമുല്ലപ്പൂവിൻ ഇതളായ്

ഖമറിന്നൊളിവേ നീയെൻ..

മധുരക്കനിയാണെന്നും..

കരളിന്റെ പുന്നാരമേ..

കദനങ്ങളറിയുന്നു ഞാൻ

ഇശലിന്റെ ഈണങ്ങളായ്..

ചിരിതൂകിയകലുന്നുവോ

മഴവിൽ പൊന്നൊളിയേ നീ

കുസൃതി ചൊല്ലിയെത്തുമോ

ഇനിയും നിറ മഴയിൽ എൻ

കുടയിലൊന്നു കൂടുമോ

നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

നൂറേ നീവെൺ ചെമ്പനീർ പോലേ

നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

നൂറേ നീ വെൺ ചെമ്പനിനീർ പോല

കസവിൻ പട്ടും കൊലുസും..

സുറുമക്കണ്ണിന്നഴകും

ഇളമാൻ മെയ്യിൻ മൊഞ്ചും..

കുടമുല്ലപ്പൂഞ്ചിരിയും

\കരയാകെ തിരയുന്നിതാ..

കനവിന്റെ മെഹബൂബിനേ..

കടലോളം നിറയുന്നിതാ..

കസ്തൂരി മണമായി നീ..

കവിളിൽ ചെറു മറുകിൽ

ഞാൻ മുത്തമൊന്നു നൽകിടാം

അഴകേ എൻ മടിയിൽ നീ

ബൈത്ത് കേട്ടുറങ്ങുമോ

നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

നൂറേ നീവെൺ ചെമ്പനീർ പോലേ

നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

നൂറേ നീ വെൺ ചെമ്പനിനീർ പോലേ

റജബ് മാസ രാവിലേ പാൽ നിലാവ് പോലെ

മധുരമായൊരോർമയിൽ നീ വിടർന്നു നൂറേ

കുളിരണിഞ്ഞൊരാറ്റിലേ തിരയണഞ്ഞ നേരം

കടവിലെന്നുമെത്രയോ കളി പറഞ്ഞു തോഴാ

കുപ്പിവളക്കയ്യിൽ താളം പിടിച്ചാൽ

മക്കത്തെ സുൽത്താന്റെ കകെസ്സൊന്നു പാടാം

മുത്തും പവിഴപളുങ്ക് കൊരുത്ത്

മിന്നിത്തിളങ്ങുന്ന പൊന്മാലയേകാം

നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

നൂറേ നീവെൺ ചെമ്പനിനീർ പോലേ

നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

നൂറേ നീ വെൺ ചെമ്പനീർ പോലേ

നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

നൂറേ നീവെൺ ചെമ്പനിനീർ പോലേ

ലാ ലാ ലാ ലാ ലാലലലാ ലാ ലാ

ലാ ലാ ലാ ലാ ലാലലാ ലാ ലാ

Mehr von Afsal

Alle sehenlogo

Das könnte dir gefallen