menu-iconlogo
huatong
huatong
avatar

chandhana manivathil

G.venugopalhuatong
regisfredymatinhuatong
Liedtext
Aufnahmen
ഉം.. ഉം.. ഉം...

O

ചന്ദനമണിവാതിൽ പാതി ചാരി

ഹിന്ദോളം കണ്ണിൽ തിരയിളക്കി

ശൃംഗാരചന്ദ്രികേ നീരാടി നീ നിൽക്കേ

എന്തായിരുന്നു മനസ്സിൽ...

ചന്ദനമണിവാതിൽ പാതി ചാരി

ഹിന്ദോളം കണ്ണിൽ തിരയിളക്കി

ശൃംഗാരചന്ദ്രികേ നീരാടി നീ നിൽക്കേ

എന്തായിരുന്നു മനസ്സിൽ...

o

എന്നൊടെന്തിനൊളിക്കുന്നു നീ സഖീ

എല്ലാം നമുക്കൊരു പോലെയല്ലേ..

എന്നൊടെന്തിനൊളിക്കുന്നു നീ സഖീ

എല്ലാം നമുക്കൊരു പോലെയല്ലേ..

അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ

സ്വര്‍ണ്ണ മന്ദാരങ്ങൾ സാക്ഷിയല്ലേ...

ചന്ദനമണിവാതിൽ പാതി ചാരി

ഹിന്ദോളം കണ്ണിൽ തിരയിളക്കി

ശൃംഗാരചന്ദ്രികേ നീരാടി നീ നിൽക്കേ

എന്തായിരുന്നു മനസ്സിൽ...

O

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ

യാമിനി കാമസുഗന്ധിയല്ലേ..

നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ

യാമിനി കാമസുഗന്ധിയല്ലേ..

മായാവിരലുകൾ തൊട്ടാൽ മലരുന്ന

മാദകമൗനങ്ങൾ നമ്മളല്ലേ...

ചന്ദനമണിവാതിൽ പാതി ചാരി

ഹിന്ദോളം കണ്ണിൽ തിരയിളക്കി

ശൃംഗാരചന്ദ്രികേ നീരാടി നീ നിൽക്കേ

എന്തായിരുന്നു മനസ്സിൽ...

ചന്ദനമണിവാതിൽ പാതി ചാരി

ഹിന്ദോളം കണ്ണിൽ തിരയിളക്കി

ശൃംഗാരചന്ദ്രികേ നീരാടി നീ നിൽക്കേ

എന്തായിരുന്നു മനസ്സിൽ...

ഉം.. ഉം.. ഉം...

ഉം.. ഉം.. ഉം...

ം.. ഉം.. ഉം...

ഉം.. ഉം.. ഉം...

Mehr von G.venugopal

Alle sehenlogo

Das könnte dir gefallen