menu-iconlogo
logo

Ambili Raavu (From "Palthu Janwar")

logo
Liedtext
അമ്പിളി രാവും മങ്ങണ വാവും

മാറി മാറി മാറി മറിയണ തുട്ട്

മാനത്തുയരണ് മലരണ് ഇടയിട വിട്ട്

നീറണ നോവും പുഞ്ചിരിയാവും

നൂറു നൂറു നൂറു വിരിയണ മൊട്ട്

വാടി തളരണ് വളരണ് ഇടയിട വിട്ട്

ചെല്ല് ചെല്ല് ചെല്ല് നീ

തെല്ലൊന്ന് നില്ല് നീ

പൊള്ളുമീ ആധികൾ വില്ല് പോൽ എയ്യ് നീ

ചൊല്ല് ചൊല്ല് ചൊല്ല് നീ

മാനം മുഴക്കെ നീ

മങ്ങുമീ രാവുകൾ നീങ്ങുമെന്നോത് നീ

അമ്പിളി രാവും മങ്ങണ വാവും

മാറി മാറി മാറി മറിയണ തുട്ട്

മാനത്തുയരണ് മലരണ് ഇടയിട വിട്ട്

പുഴയോടി തീരുമ്പോൾ കടലായത് കണ്ടില്ലേ?

കുരു വാടി പിളരുമ്പോൾ മരമായത് കണ്ടില്ലേ?

പുഴു പൂമ്പാറ്റയാവും

മഴ പാലാഴിയാവും

കനമില്ലാത്തതെല്ലാം പറന്നാകാശമേറും

പുളി മധുരവും ഏറിയ കയ്പ്പും

ചിരി പരിഭവവും കണ്ണീരും

മാറി മാറി മാറി മറിയണ് തുട്ട്

മാനത്തുയരണ് മലരണ് ഇടയിട വിട്ട്

ചെല്ല് ചെല്ല് ചെല്ല് നീ

തെല്ലൊന്ന് നില്ല് നീ

പൊള്ളുമീ ആധികൾ വില്ല് പോൽ എയ്യ് നീ

ചൊല്ല് ചൊല്ല് ചൊല്ല് നീ

മാനം മുഴക്ക നീ

മങ്ങുമീ രാവുകൾ നീങ്ങുമെന്നോത് നീ

Ambili Raavu (From "Palthu Janwar") von JUSTIN VARGHESE - Songtext & Covers