menu-iconlogo
logo

Ennodothunarunna Pularikale (Short Ver.)

logo
Liedtext
പോരൂ ............പോരൂ..........

എന്നോടൊത്തുണരുന്ന പുലരികളേ

എന്നൊടൊത്തു കിനാവു കണ്ടു

ചിരിക്കുമിരവുകളേ....

എന്നോടൊത്തുണരുന്ന പുലരികളേ

എന്നൊടൊത്തു കിനാവു

കണ്ടു ചിരിക്കുമിരവുകളേ

യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ

യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ

ഒരു കുടന്ന നിലാവു കൊണ്ടെൻ

നിറുകയിൽ കുളിർ തീർഥമാടിയ നിശകളേ

നിഴലുമായിണ ചേർന്നു നൃത്തം ചെയ്ത പകലുകളേ

പോരൂ..പോരൂ..

യാത്ര തുടരുന്നൂ ശുഭ യാത്ര നേർന്നു വരൂ

തുളസിവെറ്റില തിന്നു

ചുണ്ടു തുടുത്ത സന്ധ്യകളേ

തുയിലുണർത്താൻ വന്നൊരോണക്കിളികളേ നന്ദി

അമൃതവർഷിണിയായ വർഷാകാലമുകിലുകളേ

ഹൃദയ വെരിയിൽ അലരി മലരായ്

പൂത്തിറങ്ങിയ വേനലേ നന്ദി ..നന്ദി..

യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ

Ennodothunarunna Pularikale (Short Ver.) von K. J. Yesudas - Songtext & Covers