menu-iconlogo
huatong
huatong
k-s-chithra-mayamanjalil-cover-image

Mayamanjalil

K. S. Chithrahuatong
redpete669huatong
Liedtext
Aufnahmen
മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളേ

കാണാത്തംബുരു തഴുകുമൊരു തൂവൽത്തെന്നലേ

ആരും പാടാത്ത പല്ലവി

കാതിൽ വീഴുമീ വേളയിൽ

കിനാവുപോൽ വരൂ വരൂ...

മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളേ

ഏഴുതിരിവിളക്കിൻറെ മുമ്പിൽ

ചിരി തൂകി മലർത്താലം കൊണ്ടുവന്നതാര്

ഏഴുതിരിവിളക്കിൻറെ മുമ്പിൽ

ചിരി തൂകി മലർത്താലം കൊണ്ടുവന്നതാര്

കനകമഞ്ചാടി പോലെ

ആ അ അ അ ആ ആ ആ ആ

കനകമഞ്ചാടിപോലെ

അഴകു തൂകുമീ നേരം

എതൊരോർമ്മയിൽ നിന്നു നീ

ആരെത്തേടുന്നു ഗോപികേ

കിനാവിലെ മനോഹരീ

മായാമഞ്ചലിൽ

ഇതുവഴിയെ പോകും തിങ്കളേ

അ അ ആ അ അ അ അ ആ

അ അ അ ആ അ അ അ അ അ അ അ ആ

പൂനിലാവു പെയ്യുമീറൻ രാവിൽ

കതിരാമ്പൽ കുളിർപൊയ്ക നീന്തി വന്നതാര്

പൂനിലാവു പെയ്യുമീറൻ രാവിൽ

കതിരാമ്പൽ കുളിർപൊയ്ക നീന്തി വന്നതാര്

പവിഴമന്ദാരമാല

പ്രകൃതി നൽകുമീ നേരം

പവിഴമന്ദാരമാല

പ്രകൃതി നൽകുമീ നേരം

മോഹ കുങ്കുമം പൂശി നീ

ആരെത്തേടുന്നു ഗോപികേ

കിനാവിലെ സുമംഗലീ

മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളേ

കാണാത്തംബുരു തഴുകുമൊരു തൂവൽത്തെന്നലേ

ആരും പാടാത്ത പല്ലവി

കാതിൽ വീഴുമീ വേളയിൽ

കിനാവുപോൽ

വരൂ വരൂ...

മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളേ

Mehr von K. S. Chithra

Alle sehenlogo

Das könnte dir gefallen