menu-iconlogo
logo

Chandrikayil aliyunnu

logo
Liedtext
(F) ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

(F) ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

(M) നിന്‍ചിരിയിലലിയുന്നെന്‍

ജീവരാഗം

(F) ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

(M) നിന്‍ചിരിയിലലിയുന്നെന്‍

ജീവരാഗം

(F) നീലവാനിലലിയുന്നു ദാഹമേഘം

(M) നിന്‍മിഴിയിലലിയുന്നെന്‍

ജീവമേഘം

(M) താരകയോ നീലത്താമരയോ

നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു

(F) വര്‍ണ്ണമോഹമോ പോയ

ജന്മപുണ്യമോ നിന്‍ മാനസത്തില്‍

പ്രേമമധു പകര്‍ന്നു

(F) ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

(M) നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം

(F) മാധവമോ നവഹേമന്തമോ

(M) നിന്‍ മണിക്കവിള്‍

മലരായ് വിടര്‍ത്തിയെങ്കില്‍

(M) തങ്കച്ചിപ്പിയില്‍

നിന്റെ തേനലര്‍ച്ചുണ്ടില്‍

ഒരു സംഗീതബിന്ദുവായ്

ഞാനുണര്‍ന്നുവെങ്കില്‍

(M&F) ചന്ദ്രികയിലലിയുന്നു

ചന്ദ്രകാന്തം

നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം

നീലവാനിലലിയുന്നു ദാഹമേഘം

നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം

Chandrikayil aliyunnu von K.J.Yesudas/P. Susheela - Songtext & Covers