menu-iconlogo
huatong
huatong
avatar

Kanneer Poovinte Kavilil Thalodi

M. G. Sreekumarhuatong
neicy97huatong
Liedtext
Aufnahmen

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..

ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..

ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..

മറുവാക്കു കേള്‍ക്കാന്‍

കാത്തു നില്‍ക്കാതെ..

പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ

പുള്ളോര്‍ക്കുടം പോലെ തേങ്ങി..

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..

ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..

ഉണ്ണിക്കിടാവിന്നു നല്‍കാന്‍..

അമ്മ നെഞ്ചില്‍ പാലാഴിയേന്തി..

ആയിരം കൈ നീട്ടി നിന്നു..

സൂര്യതാപമായ് താ തന്റെ ശോകം..

വിട ചൊല്ലവേ…. നിമിഷങ്ങളില്‍..

ജലരേഖകള്‍ വീണലിഞ്ഞൂ…..

കനിവേകുമീ…. വെണ്മേഘവും..

മഴനീര്‍ക്കിനാവായ് മറഞ്ഞു…..

ദൂരെ..പുള്ളോര്‍ക്കുടം കേണുറങ്ങി..

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..

ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..

ഒരു കുഞ്ഞു പാട്ടായ് വിതുംബീ

മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു

ആരെയോ തേടിപ്പിടഞ്ഞൂ

കാറ്റുമൊരുപാടു നാളായ് അലഞ്ഞു

പൂന്തെന്നലില്‍ ….പോന്നോളമായ്..

ഒരു പാഴ്കിരീടം മറഞ്ഞു

കഥനങ്ങളില്‍... തുണയാകുവാന്‍

വെറുതെ ഒരുങ്ങുന്ന മൗനം…

എങ്ങോ പുള്ളോര്‍ക്കുടം പോലെ വിങ്ങി

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..

ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..

മറുവാക്കു കേള്‍ക്കാന്‍

കാത്തു നില്‍ക്കാതെ..

പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേ

പുള്ളോര്‍ക്കുടം പോലെ തേങ്ങി..

Mehr von M. G. Sreekumar

Alle sehenlogo

Das könnte dir gefallen